Ind disable

Monday, April 19, 2010











ഗ്ലെന്‍ മെഡെറോസിന്റെ പ്രശസ്തമായ ഈ പ്രണയ ഗാനം കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ എന്റെ പ്രണയത്തെക്കുറിച്ചോര്‍ക്കും. എന്റെ പ്രണയം അതല്‍പ്പം പ്രകൃതിവിരുദ്ധമാണ് , നെറ്റി ചുളിയുന്നുവല്ലെ അതെ ഒരു പുരുഷനായ ഞാന്‍ ഒരു പുരുഷനെത്തന്നെയാണ് പ്രണയിച്ചത്... ആ പ്രണയത്തിന്റെ സാമൂഹിക , സാംസ്കാരിക വശങ്ങള്‍ എനിക്കറിയില്ല പക്ഷെഒന്നറിയാം എന്റെ പ്രണയം സത്യമായിരുന്നു....


കൗമാരം താണ്ടുന്ന കാലങ്ങളിലെന്നോ ഞാനെന്റെ ലൈംഗികത തിരിച്ചറിഞ്ഞു, സുന്ദരന്മാരായ സ്വവര്‍ഗ്ഗ ക്കാരോടുള്ള താത്പര്യം മുഴുവനും മനസ്സിലടക്കി, മറ്റാരോ ആയി ജീവിച്ച നാളുകള്‍, അന്നൊക്കെ ജീവിതമെന്നാല്‍ സ്കൂളും, വീടും,ദൂരദര്‍ശനും മാത്രം മുഷ്ടിമൈഥുനം പോലും പാപമെന്നു കരുതിയിരുന്ന നാളുകള്‍, ഹയര്‍ സെക്കന്ററിയില്‍ മുഴുവന്‍ സമയവും പഠനത്തില്‍ മുഴുകിയതിനാല്‍ മറ്റെല്ലാ ചിന്തകള്‍ക്കും കടിഞ്ഞാണ്‍ വീണു, അന്യ നാട്ടില്‍ ഉപരി പഠനത്തിനെത്തിയ ഞാന്‍ സഹമുറിയന്റെ സ്വവര്‍ഗ്ഗ ലാളനകളില്‍ പുളകം കൊണ്ടു, പതിയെ പതിയെ ജീവിതത്തില്‍ ഒരു കൂട്ടുകാരനെ വേണമെന്ന തോന്നല്‍ ശക്തമായി, മനസ്സിനിണങ്ങിയ ഒരാളുടെ ഒപ്പം ഉറങ്ങുന്നത് സങ്കല്‍പത്തില്‍ കണ്ടു തുടങ്ങി, ആള്‍ക്കൂട്ടത്തിനിടയിലും, വെബ്സൈറ്റുകളിലും, ചാറ്റ് റൂമുകളിലും ഞാനൊരാള്‍ക്കായി പരതി, കുറേയേറെയാളുകളെ പരിചയപ്പെട്ടു, അടങ്ങാത്ത ലൈംഗിക തൃഷ്ണയുമായി നടക്കുന്നവര്‍, പലരാലും വഞ്ചിക്കപ്പെട്ടവര്‍, സ്വവര്‍ഗ്ഗ സ്നേഹി എന്ന കുരിശു ചുമന്നു ജീവിക്കുന്ന ജന്മങ്ങള്‍, ഭാര്യമാരും, കാമുകിമാരും അറിയാതെ സ്വവര്‍ഗ്ഗത്തെ ലാളിക്കാനിറങ്ങുന്നവരെ എന്നും വെറുപ്പോടെ കാണാനെ എനിക്കു കഴിഞ്ഞുള്ളു, ഇതിനിടയില്‍ അടുപ്പത്തിലായ രണ്ടു പേര്‍ മനസ്സ് കുത്തി മുറിപ്പെടുത്തി കടന്നു പോയി, അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ നെറ്റില്‍ പരതുകയായിരുന്നു, താത്പര്യം തോന്നുന്ന രൂപ ഭാവമുള്ള ഒരാളുടെ പ്രൊഫൈലില്‍ ചെന്നെത്തി വെറുതെ ചാറ്റു ചെയ്തു, അയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഒരു CD കവറില്‍ കുറിച്ചിട്ടു.


അയാള്‍ ജീവിക്കുന്ന നഗരത്തില്‍ ട്രെയിനിങ്ങിനായ് പോരുമ്പോള്‍ ആ CD കവര്‍ ബാഗില്‍ പെട്ടത് തികച്ചും യാദൃശ്ചികമാവാം, എന്റെ ജീവിതത്തിലേക്കു കടന്നു വന്ന രണ്ടാമന്റെ വഞ്ചന ശരിക്കും ബോധ്യപ്പെട്ട ദിവസം തളര്‍ന്ന മനസ്സോടെ മുറിയില്‍ എത്തിയ എന്റെ കണ്ണില്‍ അവിചാരിതമായി ആ CD കവര്‍ പെട്ടു, നമ്പര്‍ നോക്കി വിളിച്ചു കിട്ടിയില്ല, പക്ഷെ അടുത്ത ദിവസം ഓഫീസിലിരുന്നപ്പോള്‍ അതെ നമ്പറില്‍ നിന്നും കോള്‍ വന്നു...സംസാരിച്ചു വൈകിട്ട് മ്യൂസിയം പാര്‍ക്കില്‍ കാണാമെന്നു തീരുമാനിച്ചു, പറഞ്ഞതു പോലെ മ്യൂസിയത്തിലെത്തിയ ഞാന്‍ റസ്റ്റോറന്റിന്റെ അരികില്‍ നില്‍ക്കുന്ന സുമുഖനെ കണ്ടെത്തി ഒന്നിച്ചിരുന്ന്‍ കാപ്പിയും കട് ലെറ്റും കഴിച്ചു, പാര്‍ക്കിലിരുന്ന്‍ കുറേ നേരം സംസാരിച്ചു ആളുടെ നിഷ്കളങ്ക ഭാവം എന്നെ നന്നായി ആകര്‍ഷിച്ചു..പിന്നീട് മിക്ക ദിവസവും വൈകിട്ട് കാണുക പതിവായി അവധി ദിവസങ്ങളൊന്നില്‍ അയാള്‍ എന്റെ മുറിയിലുമെത്തി..ഒരു നാള്‍ പനിച്ചു കിടന്ന എന്നെ പൊന്നു പോലെ ശുശ്രൂഷിച്ചു, നനഞ്ഞ തുണി എന്റെ നെറ്റിയിലിട്ട് ,കഞ്ഞി കോരിത്തന്ന്‍ .... മെല്ലെ ഞാന്‍ അദ്ദേഹത്തിലേക്കടുക്കുകയായിരുന്നു, പരസ്പരം പുണര്‍ന്ന്‍ കിടന്ന ഒരു രാത്രിയില്‍ ശാരീരികമായി ഞങ്ങളൊന്നായി. അതൊരു അത്മ ബന്ധത്തിന്റെ തുടക്കമായിരുന്നു, ചില രാത്രികളില്‍ ഞാന്‍ അയാളുടെ വീട്ടില്‍ അന്തിയുറങ്ങി, രസവും, മീന്‍ കറിയും, തോരനും കൂട്ടി ഒന്നിച്ചുണ്ടു, ഒരു മനസ്സും ശരീരവുമായി കഴിഞ്ഞു വന്ന ആ നാളുകളില്‍ ഞാന്‍ പലതും മറന്നു....







എന്റെ ശരീരത്തില്‍ ഇപ്പോഴുമുണ്ട് അവന്റെ മണം, കണ്ണടച്ചു കിടന്നാല്‍ എനിക്കു കേള്‍ക്കാം ആ ഹൃദയസ്പന്ദനം, ഒന്നിച്ചുറങ്ങിയിരുന്ന നാളുകളില്‍ അവന്റെ നിര്‍മ്മലമായ മുഖത്തോട് മുഖം ചേര്‍ത്തു കിടക്കുമ്പോള്‍ " ഐ ലവ് യൂ മുത്തേ" എന്നു പറഞ്ഞ് അവന്‍ എന്നെ ചുറ്റിപ്പിടിക്കും "എനിക്ക് നീ മാത്രം മതിയെന്ന്‍ ആവര്‍ത്തിക്കും", അവന്റെ സാമീപ്യത്തില്‍ ഞാന്‍ മറ്റെല്ലാം മറന്നു എനിക്ക് അവനെ നല്‍കിയ ഈശ്വരനെ മറന്നു, എന്റെ വീട്ടുകാരെയും നാട്ടുകാരെയും മറന്നു എന്റെ ലോകം അവനിലേക്ക് ചുരുങ്ങി എന്റെ സ്വപ്നങ്ങളിലും ,ചിന്തകളിലും ഒരു മുഖം മാത്രം... ഇതിനിടയില്‍ അവന്‍ തന്റെ പഴയ സുഹൃത്തുകളുമായി ബന്ധം പുലര്‍ത്തിപ്പോന്ന വിവരം ഞാന്‍ അറിഞ്ഞില്ല...ഞങ്ങള്‍ക്കിടയില്‍ പലരും വന്നതോടെ പ്രശങ്ങള്‍ തലപൊക്കിത്തുടങ്ങി, ഇതിനിടയില്‍ അവന്‍ പുതുതായിത്തുടങ്ങിയ ഒരു മോശം പ്രൊഫൈല്‍ കണ്ടതോടെ ഞാന്‍ ആകെ തളര്‍ന്നു..മറ്റു ചില വിവരങ്ങളുമറിഞ്ഞതോടെ എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടു കടുത്ത ഹൃദയ വ്യഥയില്‍ ഞാന്‍ അവനുമായി വഴക്കു കൂടി, അവനു കല്യാണാലോചനകള്‍ വന്നു തുടങ്ങിയതും അവന്‍ എന്നെ അകറ്റി...അന്നൊക്കെ ഞാന്‍ അനുഭവിച്ചു തീര്‍ത്ത വേദന...ഒടുവില്‍ അവന്‍ സമര്‍ഥമായി ആ ബന്ധം ഒരു ഇ -മെയിലില്‍ അവസാനിപ്പിച്ചു..


ഞാനൊന്നേ ചോദിക്കുന്നുള്ളു , ഉടന്‍ വിവാഹമുണ്ടെങ്കില്‍ നമ്മള്‍ തമ്മില്‍ ഒന്നും വേണ്ട എന്നു ഞാന്‍ പറഞ്ഞിരുന്നതായിരുന്നല്ലൊ, പക്ഷെ "എനിക്ക് നീ മാത്രം മതിയെ"ന്നു പറഞ്ഞ് എന്നേക്കൊണ്ട് ഇത്രയധികം സ്നേഹിപ്പിച്ചതെന്തിനായിരുന്നു? ഞാനും ഒരു മനുഷ്യനല്ലെ എനിക്ക് സ്വന്തമായിരുന്നവന്‍ മറ്റൊരാളുടേതാകുന്നത് അത്രയെളുപ്പം എനിക്ക് ഉള്‍ക്കൊള്ളാനാകുമോ? വിവാഹ ജീവിതം അഗ്രഹിക്കുന്നെങ്കില്‍ ഇത്തരം പ്രൊഫൈലുകള്‍ ഉണ്ടാക്കിയിടുന്നതെന്തിനാണ്? പെണ്ണു കെട്ടുന്നതിനൊപ്പം ആണുങ്ങളുമായിട്ടുള്ള കളി തുടരാം എന്നു വിശ്വസിക്കുന്ന ബൈ -സെക്ഷ്വല്‍ അങ്കിള്‍സിനായി അല്ല ഞാനിതെഴുതുന്നത്..പെണ്ണായാലും ആണായാലും ഒരാളെ ,ഒരാളെ മാത്രം ചതിക്കാതെ സ്നേഹിക്കാന്‍ കഴിയുന്ന കുറച്ചു മനസ്സുകളുണ്ട് അവര്‍ക്കായി ആണ്, അല്ലാതെ കണ്ട കെട്ടവന്മാരുമായി അഴിഞ്ഞാടി, പല രോഗവും ഇരന്നു വാങ്ങിച്ച്, വീട്ടിലുള്ള ഭര്‍ത്താവിനെ മാത്രം സ്നേഹിക്കുന്ന ഭാര്യക്കും പകര്‍ന്നു നല്‍കുന്ന നാണം കെട്ടവന്മാര്‍ (അല്ല രണ്ടും കെട്ടവന്മാര്‍) ഒന്നോര്‍ക്കുക അഥവാ കല്യാണം കഴിച്ചു പോയാലും ,ഭാര്യയുടെ മുന്‍പില്‍ സ്റ്റ്രെയിറ്റ് ആയി അഭിനയിക്കേണ്ടി വന്നാലും ഞങ്ങള്‍ അവരെ ചതിക്കില്ല...


അതെ ഞാനോര്‍ക്കുന്നു അവന്റെ വിടര്‍ന്ന കണ്ണുകളും, ചുരുണ്ട മുടിയും നീണ്ട് മൂക്കും..വശ്യമായ പുഞ്ചിരിയും...എന്റെ ഭാഗത്തു നിന്ന്‍ തെറ്റു കുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല..ഉണ്ടായിട്ടുണ്ട് ഒരു പാട് ,അവന്‍ എന്നെയും എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നും എനിക്കറിയാം, സ്നേഹത്തിന്റെ ഊഷ്മളത ,മറ്റുള്ളവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യല്‍ തുടങ്ങി ഒട്ടനവധി ഗുണങ്ങളുണ്ടായിരുന്നു അവനു, ..ഒരു പക്ഷെ സാഹചര്യങ്ങളാവം അവനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്...പക്ഷെ ഇനി അവനുമായി സംസാരിക്കാന്‍ പോലും ഞാന്‍ അശക്തനാണ്, ഇനിയൊരിക്കലും ഒരു പ്രൊഫൈലില്‍ കൂടി പോലും കണ്ടു മുട്ടേണ്ടി വരല്ലേ എന്നു ഞാനാശിക്കുന്നു....ദൈവം അവനെ അനുഗ്രഹിക്കട്ടെ , എല്ലാ നമയുമുണ്ടാകട്ടെ കാരണം ഒരിക്കല്‍ അവന്‍ എന്റെ എല്ലാമായിരുന്നുവല്ലൊ.............




നിങ്ങളുടെ തേജന്‍ നായര്‍

5 comments:

  1. sharikkum hrudaya sparshiyaya vivaranam... ith njan thanneyalle enna thonnal thudarnnum ezhuthuka aswadikkanalla murivetta manassinte thengal kellakan athrayenkilum aswasam undakumallo

    ReplyDelete
  2. hmm..
    kolllam tto, i can frell ur hrat

    ReplyDelete
  3. valare nannnayittunde thaja ..

    Kalangalayi kathirunna oramdavanu njan kalachakrathil kandilla njan aa manava roopathe
    kanunna nimisham njan etra dhanyame Aa.. muhoortham..

    ReplyDelete
  4. priya theja ninaglke ente nandi rekha peduthunnu.. ee lokathil ningalenkilum gays nte manassinte yadhartha paribhas thurannnu kanichallo.. eniyum thudarnnu ezhuthuka .. abinandanangale...

    sneha pooravam ajesh

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചാലും