Ind disable

Tuesday, September 7, 2010

ചതിക്കുഴികള്‍ (എന്റെ സുഹൃത്തിനുണ്ടായ അനുഭവം)

സണ്ണിക്കുട്ടി

 


വളരെ കാലമായി എന്റെ ഒരു നല്ല സുഹൃത്ത്‌ അദ്ദേഹത്തിന് വേണ്ടി ഒരു സ്നേഹിതനെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി എന്നോടും പലതവണ നല്ല ഒരാളെ പരിചയപെടുത്തി കൊടുക്കാന്‍ ആവശ്യപെട്ടിടുണ്ട്.

അങ്ങനെ ഇരിക്കെ ഞാന്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റില് മോശമല്ലാത്ത ഒരു പ്രൊഫൈല്‍ കണ്ടു. പ്രൊഫൈല്‍ നെയിം തന്നെ 'പ്രൊപോസല്‍' എന്നായിരുന്നു. പെട്ടെന്നാണ് എന്റെ സുഹൃത്തിന്റെ കാര്യം ഓര്മ വന്നത്. അദ്ദേഹത്തെ വിളിച്ച് ഈ പ്രൊഫൈലിനെ കുറിച്ച് പറഞ്ഞു.

അവര്‍ ചാറ്റ് ചെയ്യുകയും ക്രമേണ പരസ്പരം അടുക്കുകയും ചെയ്തു. ഫോണ്‍ വിളികളിലൂടെയും മെയിലുകളിലൂടെയും അവരുടെ ബന്ധം പതുക്കെ വളരുവാന്‍ തുടങ്ങി.

ഒരു ദിവസം യാദ്ര്ശ്ചികമായി അതേ സൈറ്റിലെ മറ്റൊരു പ്രൊഫൈലില്‍ ഇയാളുടെത് പോലെ തോന്നിക്കുന്ന ഒരു ഫോട്ടോ കാണാനിടയായി. ആ പ്രൊഫൈല്‍ തികച്ചും ഒരു sex seeker ന്റെതു പോലെയുള്ള ഒന്നായിരുന്നു.  ഒരു സംശയ നിവാരണത്തിന് എന്റെ സുഹൃത്തിനു ആ പ്രൊഫൈലില്‍ ഉണ്ടായിരുന്ന ഫോട്ടോ അയച്ചു കൊടുത്തു.

അത് അയാളുടെ തന്നെ ഫോട്ടോ ആയിരുന്നു. എന്നാല്‍ അയാളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു കാര്യമേ അറിയില്ലെന്നും ഞാനും എന്റെ സുഹൃത്തും കൂടി അയാളെ വട്ടു കളിപ്പിക്കുകയാണെന്നും ആയിരുന്നു മറുപടി.

എന്തായാലും അടുത്ത ദിവസം തന്നെ ആ പ്രൊഫൈലില്‍ ഉണ്ടായിരുന്ന ഫോട്ടോകള്‍ അയാള്‍ remove  ചെയ്തു.

ഇങ്ങനെ സെക്സ് മാത്രം ആഗ്രഹിച്ചു നടക്കുന്ന ആളുകള്‍ എന്തിനാണ് വെറുതെ പ്രണയം നടിച്ചു മറ്റുള്ളവരെ വഞ്ചിക്കുവാന്‍ നടക്കുന്നത്? ഏതായാലും എന്റെ സുഹൃത്ത് ഒരു കുഴിയില്‍ വീഴാതെ കഷ്ടിച്ചു രക്ഷപെട്ടു.

വരുന്നു 'അലവലാഷ്'

മലയാള ബ്ലോഗ് ചരിത്രത്തിലാദ്യമായി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം 'അലവലാഷ്' രംഗത്തെത്തുന്നു, ഇതുവരെ ആരും തൊടാന്‍ ധൈര്യം കാണിക്കാത്ത ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശങ്ങള്‍ ബ്ലോഗില്‍ വലതു വശത്തു നില്‍ക്കുന്ന അലവലാഷിന്റെ ദൃഷ്ടിയിലൂടെ നിങ്ങളുടെ മുന്നിലെത്തും. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

 
അലവലാഷിനെക്കുറിച്ച്.....

സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ജ്ഞാനമുള്ള ,ചുള്ളന്മാരെ ചാക്കിടാന്‍ നടക്കുന്ന ഒരു കിടിലന്‍ ചുള്ളന്‍ അതാണു അലവലാഷ്, ഓര്‍ക്കുക ഇവനൊരു അവലവാതിയല്ല.....

Wednesday, August 4, 2010

കൂടൊഴിയുന്ന പറവകള്‍


വിഷ്ണു


അപൂര്‍ണമായവ എപ്പോഴും പൂര്‍ണത തേടി കൊണ്ടിരിക്കുന്നു.
അതുകൊണ്ടാണ് സ്വവര്‍ഗാനുരാഗികള്‍ ആയ പുരുഷന്മാര്‍
പക്ഷികള്‍ കൂട് ഒഴിഞ്ഞു പോകുന്നത് പോലെ
ഒരു പുരുഷനില്‍ നിന്ന് മറ്റൊന്നിലേക്കു
അറിഞ്ഞും അറിയാതെയും കൂട് മാറ്റം നടത്തുന്നത്. 

ഒരിക്കലും കടലില്‍ ഒഴുകി എത്താന്‍ ആകാത്ത നദികളെ പോലെ ആണ് അവര്‍. 

പാതി വഴിയില്‍ വരണ്ടു, നിറം മങ്ങി, നനവുകള്‍ അറ്റ്, വിളറി പോകുന്ന നദികള്‍. മാധ്യമങ്ങളും ഇന്റര്‍നെറ്റും നിയമങ്ങളും നല്‍കുന്ന താല്‍ക്കാലിക സംരക്ഷണത്തില്‍
യുവത്വം നിങ്ങള്‍ കടന്നു പോയേക്കാം.

ജീവിതം അവിടെ അവസാനിക്കുകയില്ല.
മധ്യവയസ്കനായി, മങ്ങിയ കവിളുകളും, മൃദുത്വം മാഞ്ഞു പോയ ശരീരവും,
പ്രകാശം പോയ കണ്ണുകളുമായി കടന്നു പോകുന്ന നിന്നെ
അന്ന് മറ്റൊരു പുരുഷനും പ്രണയിക്കുകയില്ല.

അനശ്വര പ്രണയത്തെ കുറിച്ച് നിന്നോട് പറഞ്ഞവര്‍
അത് കവിതകള്‍ ആയിരുന്നു എന്ന് മറുപടി പറയും.
സ്വവര്‍ഗാനുരാഗം ബാഹ്യസൌന്ദര്യം മാത്രം ആശ്രയിച്ചിരിക്കുന്നു.
അല്ലന്നു നിങ്ങള്‍ എന്നോട് വാദിചേക്കാം,
എങ്കില്‍, നിങ്ങളില്‍ എത്ര പേര്‍ വിരൂപനായ ഒരു ആണ്‍കുട്ടിയെ പ്രേമിച്ചിട്ടുണ്ട്?

വികലാംഗന്‍ ആയ ഒരാളെ?
ഇല്ല, അതുണ്ടാവില്ല,
അനശ്വര പ്രണയം പോലും...
നിന്റെ തൂവലുകള്‍ ഇതാ കൊഴിയുകയാണ്,
നിന്റെ ചുണ്ടുകളുടെ നിറവും, ശബ്ദത്തിന്റെ മാധുര്യവും,
നിനക്ക് നഷ്ടപ്പെടുകയാണ്.

കാലത്തിന്റെ തികവില്‍ നീ ശപിക്കപ്പെട്ടവന്‍ ആയിരുന്നു എന്ന്
അവര്‍ നിന്നോട് പറയും.
നിന്റെ രാജവാഴ്ചക്കാലത്ത് നിന്നോട് ഒപ്പം നിന്റെ കിടക്ക പങ്കിട്ട ഒരാള്‍ പോലും
അന്ന് നിനക്ക് ഒരു നായുടെ പരിഗണന പോലും നല്‍കുകയില്ല.

Saturday, July 17, 2010

ആട്ടിന്‍ തോലിട്ട ചെന്നായ




ഹതഭാഗ്യന്‍

ഒരു സുഹൃത്തിനായി മനം തുടിക്കുമ്പോള്‍ ഒരു ഗേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റില്‍ കണ്ടതാണ് ആ പ്രൊഫൈല്‍. ‘ജീവന്‍ നിര്‍മല്‍’ എന്ന മനോഹരമായ പേരുള്ള ആ പ്രൊഫൈലില്‍ എഴുതിയിരുന്നത് ‘എനിക്ക് തോന്നുന്നത് ഞാന്‍ സുന്ദരനാനെന്നാണ്. നമുക്ക് ഒരു സൌഹൃദത്തോടെ ആരംഭിക്കാം’ എന്നായിരുന്നു. മറ്റുള്ള പ്രൊഫൈലുകളില്‍ നിന്ന് ഒരല്പം വ്യത്യാസം തോന്നിയത് കൊണ്ട് അയാളെ പരിചയപ്പെടാമെന്നു വെച്ചു.

ആദ്യ കാഴ്ചയില്‍ തന്നെ മൃദുഭാഷണനായ അയാള്‍, പഞ്ചാര വാക്കുകള്‍ പറഞ്ഞും ഗജിനിയിലെ 'കേസെ മുജേ' എന്ന പാട്ടു മൊബൈലില്‍ ഇട്ടുമൊക്കെ ആ ഹൃദയവിശാലത ബോധ്യപ്പെടുത്തി. "ഇയാളെ കണ്ടാല്‍ ആരും നോക്കിപ്പോകും" എന്നൊക്കെ കേട്ടപ്പോള്‍ എനിക്കു തന്നെ കോരിത്തരിച്ചു...
തലസ്ഥാന നഗരിയിലെ ഐ.ടി പ്രൊഫഷണല്‍ ,കരുണാമയന്‍, തികഞ്ഞ കൃഷ്ണഭക്തന്‍ കൂടാതെ കൃഷ്ണാംശം പേരിലും പേറുന്നവന്‍ എന്തു കൊണ്ടും ഒരു ദൈവിക ഭാവം നിറഞ്ഞവന്‍ ആരും ബഹുമാനിച്ചു പോകും, അടുത്ത് പരിചയപെട്ടു കഴിഞ്ഞപ്പോള്‍ തോന്നി അയാളെ പോലെ കെയറിംഗ് ആയ, സ്നേഹവും ആത്മാര്‍ഥതയും ഉള്ള മറ്റൊരാളില്ലെന്നു. അപ്പോഴൊന്നും എനിക്ക് ആ സ്നേഹത്തില്‍ ഒരു സംശയവും തോന്നിയില്ല. 
ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു എന്താ ‘ജീവന്‍ നിര്‍മല്‍’ എന്ന പ്രൊഫൈല്‍ നൈമിന്റെ അര്‍ഥം എന്ന്. ‘ജീവിതം നിര്‍മലമല്ലേ കുട്ടീ’ എന്നായിരുന്നു അതിനു അയാളുടെ മറുപടി. പിന്നെ പിന്നെ ഞാന്‍ അയാളോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി. എന്നെ വലിച്ചടുപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. പിരിയാന്‍ കഴിയാത്ത അത്ര വിധം ആ ബന്ധം വളര്‍ന്നു."നമ്മുടെ ഹൃദയങ്ങള്‍ അത്രയ്ക്ക് അടുത്തു പോയി എന്നും, എനിക്ക് നീ മാത്രം മതി"യെന്നുമൊക്കെയുള്ള ആ മധുര വചസുകള്‍ കേട്ടു കെട്ടിപ്പുണര്‍ന്നു കിടന്നപ്പോള്‍, ഈ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാന്‍ ഞാന്‍ ആണെന്നു കരുതിപ്പോയ നാളുകള്‍.
ഞാന്‍ അയാളോട് അങ്ങേയറ്റം ആത്മാര്‍ത്ഥത വെച്ചു പുലര്‍ത്തുമ്പോളും അവന്‍ തന്റെ പഴയ ബന്ധങ്ങള്‍ തുടരുന്നുണ്ടായിരുന്നുവെന്ന സത്യം എനിക്കൊരു ഷോക്ക്‌ ആയിരുന്നു. ഞാനുമായി ബന്ധം തുടര്‍ന്ന് കൊണ്ട് തന്നെ അയാള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാകിയത് ഒരു ഞെട്ടലോടെയായിരുന്നു. 
അയാള്‍ പുതിയതായി തുടങ്ങിയ ഒരു വള്‍ഗര്‍ പ്രൊഫൈല്‍ കണ്ടതോടെ എനിക്ക് കാര്യങ്ങള്‍ പൂര്‍ണ ബോധ്യമായി. പക്ഷെ അയാളോടുള്ള സ്നേഹത്തിന്‍റെ പുറത്തു അതൊക്കെ ക്ഷമിക്കുവാനും കണ്ടില്ലെന്നു നടിക്കുവാനും ഞാന്‍ ഒരുക്കമായിരുന്നു.
പക്ഷെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ തുടങ്ങുകയായിരുന്നു. സിറ്റിയിലുള്ള പകുതിയിലധികം പേരുമായും അയാള്‍ക്ക് അവിശുദ്ധ ബന്ധങ്ങളുണ്ടായിരുന്നു. അയാളെ മാത്രം മനസ്സില്‍ കൊണ്ട് നടന്ന ഞാന്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് പോവുകയായിരുന്നു. മാനസികമായി ആകെ തളര്‍ന്ന എന്നെ മനസ്സിലാക്കുവാനോ, സ്വാന്ത്വനിപ്പിക്കാനോ ആരുമുണ്ടായില്ല, മറ്റുള്ളവരുടെ മുന്‍പില്‍ നല്ലപിള്ള ചമയാനായി അയാള്‍ എന്നെ ഒരു പ്രശ്നക്കാരനായി ചിത്രീകരിച്ചു...
ഇതിനിടെ അയാള്‍ക്ക് വിവാഹാലോചനകളൊക്കെ തുടങ്ങിയിരുന്നു. പെണ്ണ് കാണാന്‍ പോകുന്നത് പോലും എന്നില്‍ നിന്ന് മറച്ചു വെക്കാന്‍ അയാള്‍ ശ്രദ്ധിക്കുമായിരുന്നു.
 അങ്ങനെ അവന്റെ വിവാഹം ഉറപ്പിച്ചു. അതു വരെ അതു വരെ തേനും ചക്കരയും, മുത്തും ഒക്കെയായിരുന്ന ഞാന്‍ അപ്പോള്‍ ഒരു അധികപറ്റായി. കാര്യം കഴിഞ്ഞപ്പോള്‍ കാലു മടക്കി ഒരൊറ്റ തൊഴി. ആ അവസ്ഥയില്‍ നിന്ന് എനിക്ക് കര കയറണമായിരുന്നു. ഞാന്‍ നാട്ടിലേക്ക് തിരിച്ചു പോന്നു.
 തിരിച്ചു നാട്ടില്‍ വന്ന ശേഷമാണ് അയാളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അറിയാന്‍ ഇട വന്നത്. അയാളുടെ അവിശുദ്ധ ബന്ധങ്ങളില്‍ പലരും വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉള്ളവരും എന്തിനു 65 വയസുള്ള, ഒരു കിളവന്‍ വരെ ഉണ്ടായിരുന്നു. രതി വൈകൃതങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന അയാളില്‍ പ്രാണനെ കണ്ട എനിക്ക് എന്നൊടു തന്നെ വെറുപ്പ് തോന്നി ഒപ്പം ഉള്ളില്‍ ഒരു ഭയവും...ഒരു ഡോക്ടര്‍കൂടിയായ എന്റെ ഉത്തമ സുഹൃത്തിന്റെ പിന്തുണ ഒന്നു കൊണ്ട് മാത്രം ഞാന്‍ ജീവിച്ച നാളുകള്‍.. മാരകരോഗങ്ങള്‍ പകര്‍ന്നിരിക്കുമോ എന്ന്‍ ഭയന്ന്‍ നീറി നീറി മുന്നോട്ട് പോയ നാളുകള്‍.,

അങ്ങനെയിരിക്കയേയാണ് എന്റെ ഒരു സുഹൃത്ത് ഇയാളെ  ഫേക് ഐടിയില്‍ ഓണ്‍ ലൈന്‍ കണ്ടത്, ഗേ സെക്സില്‍ താത്പര്യം നഷ്ടമായി എന്നു അവകാശപ്പെട്ടിരുന്ന ഇയാളുടെ ഉദ്ദേശം മനസ്സിലാക്കുവാനായി രണ്ട് സുഹൃത്തുക്കള്‍ രണ്ട് ഫേക് ഐഡിയില്‍ നിന്നും ചാറ്റ് ചെയ്തു,
ഒന്നില്‍ നിന്ന് വളരെ ഡീസെന്‍റ് ആയിട്ടും മറ്റേതില്‍ നിന്ന് വളരെ വള്‍ഗര്‍ ആയിട്ടും. ആദ്യം തന്നെ കക്ഷി ചോദിച്ചതു ..r u interested in m2m? എന്നായിരുന്നു.
അതു വരെ ‘ഗേ’ ആയിരുന്നയാള്‍ പെട്ടെന്ന് ‘ബൈസെക്ഷ്വല്‍’ ആയി മാറി!. (കല്യാണം ഒക്കെ ഉറപ്പിച്ചത് കൊണ്ടായിരിക്കാം!). അയാള്‍ക്ക് ഐശ്വര്യാ റായിയെ പോലുള്ള ഒരു ഗേള്‍ഫ്രണ്ട് ഉണ്ട് പോലും.
അതുമാത്രമല്ല അഞ്ചാറു ആണുങ്ങളും അയാളെ പ്രേമിച്ചിരുന്നത്രെ !!! (ഈ ഹത ഭാഗ്യനും അതിലൊരാളായിരുന്നിരിക്കണം) കുറെ ചാറ്റിങ് ഒക്കെ കഴിഞ്ഞപ്പോള്‍ അയാളുടെ മട്ട് മാറാന്‍ തുടങ്ങി. ‘ഇന്ന് രാത്രി സ്ഥലമുണ്ടോ, ഞാന്‍ വരട്ടെ’ എന്നിങ്ങനെ തരം താഴ്ന്ന രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതിലൊക്കെ രസം ഈ സംഭവങ്ങളൊക്കെ നടക്കുന്നത് അയാളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോലാണ് എന്നതാണ്!. ഒടുവില്‍ കക്ഷി ആവശ്യപ്പെട്ട പ്രകാരം അവരുടെ തന്നെ വേറെ നമ്പരുകളും കൈമാറി....അതു മാത്രമല്ല ആര്‍ക്കും കൊടുക്കാതെ വെച്ചിരിക്കുന്ന ഒരു നമ്പര്‍ കക്ഷി അവര്‍ക്കും കൈമാറി...ഫോണില്‍ അവര്‍ സംസാരിച്ചപ്പോള്‍ അതെ പാവം ആട്ടിന്‍ കുട്ടിയുടെ സ്വരം!!!!!!! കാമാര്‍ത്തനായ ആട്ടിന്‍ കുട്ടി...!!!!!!!!
സാധാരണ ഒരു മനുഷ്യന്‍, അയാളുടെ സെക്ഷ്വല്‍ ഒറിയെന്‍റേഷന്‍ എതെന്കിലുമായിക്കോട്ടേ, വിവാഹം നിശ്ചയിച്ചു കഴിഞാല്‍ പിന്നെ മറ്റു ബന്ധങ്ങളില്‍ നിന്ന് അകന്നു മാറുവാന്‍ ശ്രമിക്കുകയെന്കിലും ചെയ്യില്ലേ? അന്ന് എനിക്കയാളെ ഓര്‍ത്തു വളരെ ലജ്ജ തോന്നി. ഞാന്‍ അയാളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപെട്ടല്ലോ എന്നുള്ള ഒരു സമാധാനവും.

വാല്‍ക്കഷ്ണം: നമ്മുടെ കഥാ നായകന്‍ ഇടക്കിടെ പറയുമായിരുന്നു "ശ്രീ രാമന്റെ നാളാ എന്റേത്, രാമന്റെ എല്ലാ ഗുണ ഗണങ്ങളും എനിക്കുണ്ട്" എന്ന്‍ , ഇതൊന്നും മംഗലാപുരത്തെ ശ്രീരാമ സേനക്കാര്‍ കേള്‍ക്കാഞ്ഞത് നമ്മുടെ കുഞ്ഞാടിന്റെ ഭാഗ്യം.



 

Tuesday, May 25, 2010

സ്വവര്‍ഗ്ഗാനുരാഗിയായ രാജകുമാരന്‍


His Highness മാനവേന്ദ്രസിംങ് ഗോയല്‍

ഭാരതത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന രാജകുമാരനാണ് 
ശ്രീ. മാനവേന്ദ്രസിംങ് ഗോയല്‍. ഗുജറാത്തിലെ 'രാജപിപ്പള ഗോയല്‍ ' രാജവംശത്തിലെ യുവരാജാവായ ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖല എല്‍.ജി.ബി.ടി (Lesbian, Gay, Bisexual, Transgender) ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണമാണ്. ചെറുപ്പത്തില്‍ രാജ കുടുംബത്തിന്റെ കര്‍ശനമായ ചിട്ടവട്ടങ്ങളില്‍ കഴിഞ്ഞു കൂടേണ്ടി വന്ന മാനവേന്ദ്ര സിംങിന് തിരിച്ചറിവെത്തുന്നതിനു മുന്‍പ് വിവാഹിതനാവേണ്ടിയും വന്നു, എന്നാല്‍ വെറും പതിനാറുമാസം മാത്രം നീണ്ട ദാമ്പത്യജീവിതത്തിന് വിരാമമിട്ടു കൊണ്ട് മാനവേന്ദ്ര സിംങ് തന്റെ സ്വവര്‍ഗ്ഗാനുരാഗം സമൂഹത്തിനു മുന്‍പാകെ വെളിപ്പെടുത്തി. സമൂഹത്തിന്റെ ശകാരങ്ങളും, ആക്ഷേപങ്ങളും വക വയ്ക്കാതെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായി 'ലക്ഷ്യ' എന്ന പേരില്‍ ഒരു പൊതു വേദി രൂപവല്‍ക്കരിച്ചു.  തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഇദ്ദേഹം, തന്റെ നാട്ടില്‍ ജൈവകൃഷിയിലധിഷ്ടിതമായ കാര്‍ഷിക വിപ്ലവത്തിനു തുടക്കം കുറിക്കുകയുണ്ടായി. നല്ലൊരു സംഗീതജ്ഞന്‍ കൂടിയായ മാനവേന്ദ്ര സിംങ് വിവിധ മേഖലകളില്‍ വ്യാപരിക്കുമ്പോളും HIV / AIDS ബോധവത്കരണ പ്രവൃത്തനങ്ങള്‍ക്കാണ്  മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. ആഗോള ദൃശ്യ മാധ്യമ രംഗത്തെ അതികായയായ വിന്‍ഫ്രിയയുടെ ടി.വി പരിപാടിയിലൂടെ തന്റെ വീക്ഷണങ്ങള്‍ ലോകവുമായി പങ്കുവെച്ച ഈ രാജകുമാരന്റെ പ്രയത്നങ്ങളെ ഇന്ത്യന്‍ സിവില്‍ സമൂഹവും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവഗണനയിലാണ്ടു കിടന്ന ഒരു ജന സമൂഹത്തിന് തികച്ചും ആശാദായകം തന്നെ.

Saturday, May 22, 2010

വെറുതെ ...


നഗരക്കാഴ്ചകള്‍ അവനു വളരെ ഇഷ്ടമായിരുന്നു. പക്ഷെ നാട്ടിന്‍പുറത്തല്ല അവന്‍ ജനിച്ചത്. നഗരത്തിന്റെ ഒരു കോണില്‍, ഗ്രാമത്തിന്റെ തുടിപ്പുകള്‍ ഇനിയും അവശേഷിക്കുന്ന ഒരിടം. കായലിനോടു ചേര്‍ന്നുള്ള നടപ്പാതയിലൂടെ നീങ്ങുമ്പോള്‍ എന്തോ ഒരു ശൂന്യത അവനു അനുഭവപ്പെട്ടു. തന്റെ കൂട്ടുകാരന്റെ മൃദുല കരസ്പര്‍ശം, അവന്റെ നനുനനത്ത കവിളുകള്‍, കൂടെ കൂടെയുള്ള അവന്റെ ചിരി.

ഇന്റര്‍നെറ്റിന്റെ മോഹവലയങ്ങളില്‍ അവനും അകപ്പെട്ടു പോയി. പക്ഷെ ആ വലയ്ക്കുള്ളില്‍ നിന്നാണു അവനു തന്റെ കൂട്ടുകാരനെക്കിട്ടിയത്. കൊച്ചു കൊച്ചു സന്ദേശങ്ങള്‍ അവര്‍ ആദ്യം കൈമാറി. പിന്നെ പുലരുവോളം സംസാരം തുടങ്ങി. നേരില്‍ കാണാന്‍ തുടങ്ങി. മനസ്സും ശരീരവും പങ്കു വെച്ചു. എല്ലാം വളരെപ്പെട്ടെന്ന്‍ സംഭവിച്ചു.

പതുക്കെ പതുക്കെ അവന്‍ തന്നില്‍ നിന്നും അകലുന്നതു പോലെ തോന്നി. ഫോണിലൂടെയുള്ള സംസാരം കുറഞ്ഞു. പല തവണ അവനോട് അതിന്റെ കാരണം ചോദിച്ചു. ഒന്നിനും ഒരു ഉത്തരമില്ല. പിന്നെ പിന്നെ അവന്റെ മൊബൈല്‍ ശബ്ദിക്കാതെയായി. നേരില്‍ കാണാതായി. അവന്റെ ഹൃദയം നീറിപ്പുകയുകയായിരുന്നു. കവിളുകള്‍ എപ്പോഴും നനഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു, 


"നാളെ എന്റെ വിവാഹമാണ്, നീ എന്നോട് ക്ഷമിക്കണം".

നിശ്ചല്‍

Saturday, May 15, 2010

വിധി



ആഘോഷങ്ങളുടെ ഒടുവില്‍ അവര്‍ രണ്ടു പേരും തനിച്ചായി. വിരസമായ കുറേ നിമിഷങ്ങള്‍ .. അതു പിന്നെ മണിക്കൂറുകളായി. അവന്‍ പതുക്കെ നിദ്രയിലേക്ക് പോയി. അവളുടെ മിഴികള്‍ നനയുന്നുണ്ടായിരുന്നു.


ആദ്യരാത്രിയുടെ അവശതകളുള്ള ഒരു മണവാട്ടിയെപ്പോലെ അവള്‍ എഴുനേറ്റു. അവന്‍ അപ്പോഴും പുതപ്പിനുള്ളില്‍ തന്നെ. ആരെയോ കനവു കണ്ടുറങ്ങുന്നതു പോലെ..!
"നവീന്‍ ഇതു വരെ എഴുനേറ്റില്ലേ?" 
മുറിയിലേക്ക് എത്തി നോക്കിയ അമ്മ രാധികയോട് ചോദിച്ചു.
 ഒരു കപ്പു ചൂടു ചായയുമായി രാധിക നവീനിന്റെ അരികിലേക്ക് പോയി.
"സോറി ഇന്നലെ വല്ലാത്ത ക്ഷീണമായിരുന്നു അതു കൊണ്ടാ" അവന്‍ മുഴുമിപ്പിച്ചില്ല, നാണത്തോടെ അവനെ നോക്കി രാധിക പുഞ്ചിരിച്ചു. ഓരോ ദിവസത്തിന്റേയും ആരംഭത്തില്‍ അവന്‍ ഇതെ പല്ലവി പലപ്പോഴായി ആവര്‍ത്തിച്ചു. അവളുടെ ചുണ്ടുകളില്‍ നിന്നും പുഞ്ചിരി മാഞ്ഞു പോയി, കണ്ണുകള്‍ നനയാന്‍ തുടങ്ങി..പിന്നെ പിന്നെ അവന്‍ ഒന്നും പറയാറില്ല. അവള്‍ ഒന്നും ചോദിക്കാറുമില്ല.


"ഇതെന്റെ ഫ്രണ്ട് മിഥുന്‍" 
അധികം സംസാരിക്കാത്ത ഒരു നാണം കുണുങ്ങിപ്പയ്യന്‍. അവള്‍ അവനെ വേണ്ട വിധം സല്‍ക്കരിച്ചു. രാത്രികളില്‍ നവീന്‍ ആരോടോ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ നീളും ആ സംസാരം. അവള്‍ അതൊന്നും സാരമാക്കിയില്ല.


"നീ വരുന്നില്ലേ?"
"ഇല്ല നിങ്ങള്‍ പോയി വരു, തീരെ സുഖം തോന്നുന്നില്ല".
അമ്മയും രാധികയും കുടുംബ വീട്ടിലേക്ക് അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോയി..
"അമ്മേ ഞാന്‍ പെട്ടെന്ന്‍ തിരിച്ചു പോകം ഏട്ടനു നല്ല സുഖമില്ലെന്നല്ലേ പറഞ്ഞത്"
പെട്ടെന്നുണ്ടായ ഒരു ഉത്പ്രേരണയാലെന്ന വണ്ണം അവള്‍ വീട്ടിലേക്ക് മടങ്ങി.


വീടു തുറന്നു കിടന്നിരുന്നു. അവള്‍ അകത്തേക്ക് കയറി. അവിടെ പരസ്പരം പുണര്‍ന്നു കിടന്നുറങ്ങുന്ന ഭര്‍ത്താവിനേയും കൂട്ടുകാരനേയും കണ്ട് അവള്‍ സ്തബ്ധയായി നിന്നു പോയി. സ്ഥലകാല ബോധം വന്നപ്പോള്‍ അവള്‍ പതിയെ പടിയിറങ്ങി. ഒന്നും അറിയാത്തതു പോലെ.


"വിവാഹം എങ്ങനുണ്ടായിരുന്നു?" 
രാധിക വീടിനകത്തേക്ക് പോയി. ഒരു കപ്പു ചായയുമായി അവള്‍ അവന്റെ അടുത്തേക്ക് വന്നു.

"സോറി രാധികേ നമ്മള്‍ക്കു പിരിയാം".


ഈ കഥ നമുക്കായി സമര്‍പ്പിച്ചത്


നിശ്ചല്‍

Monday, May 10, 2010

അഭയം


നീറിപ്പുകയുന്ന മനസ്സുമായി അവന്‍ കുന്നു കയറാന്‍ തുടങ്ങി, പ്രാണനിലധികം സ്നേഹിച്ചിരുന്നവന്‍ തന്നെ ഉപേക്ഷിച്ചെന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ അവന്‍ കുന്നിന്‍ മുകളിലെ മരച്ചുവട്ടില്‍ സ്വ രക്തം ചീന്തി നിദ്രയിലാണ്ടു. കാലം കടന്നു പോയി അവന്റെ ചോരത്തുള്ളികള്‍ വീണിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള പുഷ്പങ്ങള്‍ വളര്‍ന്നു പൊന്തി, അവന്റെ സന്നിധിയിലെത്തുന്ന സ്വവര്‍ഗ്ഗ പ്രണയികള്‍ പിരിയാതെയായി, അവനെ തേടിയെത്തുന്ന വ്രണിത ഹൃദയങ്ങള്‍ക്ക് അത്താണിയായി അവന്റെ സ്മാരകമുണര്‍ന്നു, ഒടുവില്‍ അവന്റെ പഴയ കമിതാവും ആ സന്നിധിയില്‍ അഭയം തേടിയെത്തി.

Saturday, May 8, 2010

പൂവാലന്‍



അന്നും പതിവുപോലെ അയാള്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി, ശരീരമാസകലം പെര്‍ഫ്യൂം പൂശി മുണ്ടുടുത്ത ശേഷം, മുണ്ടിനു മുന്‍പിലെ മുഴ പുറത്തുകാണാവുന്ന വിധത്തില്‍ ഇറക്കം കുറഞ്ഞ പ്രിന്റഡ് ഷര്‍ട്ട് ധരിച്ചു കണ്ണാടിയില്‍ അടിമുടി നോക്കി തൃപ്തിപ്പെട്ടതിനു ശേഷം അയാള്‍ മുറി പൂട്ടി നഗരത്തിലെ തിരക്കിലേക്കിറങ്ങി.




        ബസ് സ്റ്റോപ്പിലെത്തിയ അയാള്‍ ചുറ്റും കണ്ണോടിച്ചു, മനസ്സിനിണങ്ങിയ ആരും കണ്ണില്‍ തടയാതിരുന്നതു മൂലം കുറച്ചു കൂടി മുന്‍പോട്ട് നീങ്ങി അടുത്ത സ്റ്റോപ്പിലെത്തി അവിടെ പെണ്ണുങ്ങളുടെ ബഹളം, അയാള്‍ വീണ്ടും മുന്‍പോട്ട് നീങ്ങി, അവിടെ തൊട്ടു മുന്‍പിലെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ,ബഞ്ചില്‍ ഒറ്റക്കിരുന്ന്‍ തന്റെ കയ്യിലെ മാഗസീന്‍ അലക്ഷ്യമായി മറിച്ചു കൊണ്ടിരിക്കുന്ന യുവാവിലേക്ക് അയാളുടെ കണ്ണുകള്‍ നീങ്ങി, പച്ച ടീഷര്‍ട്ടും ക്രീം കളര്‍ ജീന്‍സും വേഷം,ഒത്ത ശരീരവും ഒതുങ്ങിയ മുഖവും, ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ മുഴച്ചു നില്‍ക്കുന്ന ജീന്‍സിന്റെ നാഭീ ദേശത്തേക്ക്കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ അടുത്തുള്ള തൂണില്‍ ചാരിനിന്ന്‍ മുണ്ടിനു പുറത്തു കൂടി തന്റെ തുടുപ്പില്‍ തലോടാന്‍ തുടങ്ങി, ഇടയ്ക്കെപ്പോഴോ ഇരുവരുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു, ജീന്‍സ് ധാരി ശ്രദ്ധിക്കുന്നുണ്ടെന്ന്‍ കണ്ട അയാള്‍ തന്റെ ചുണ്ടുകള്‍ മെല്ലെ വക്രിച്ചു കാണിച്ചു, ഈ സമയം ജീന്‍സ്ധാരി തന്റെ മൊബൈലിലൂടെ ആരോടൊ ശബ്ദം താഴ്ത്തി സംസാരിച്ചത് അയാള്‍ ശ്രദ്ധിച്ചില്ല, ഒന്നു മെല്ലെ വിസിലടിച്ച് ശബ്ദമുണ്ടാക്കം എന്നു കരുതിയ അയാള്‍ക്ക് തന്റെ അരികിലേക്ക് നടന്നടുക്കുന്ന ബലിഷ്ഠകായരെ കണ്ടപ്പോള്‍ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.




           നിയമപാലകരുടെ കാതു പൊളിക്കുന്ന അസഭ്യവര്‍ഷത്തിനിടയില്‍ പൂവാലന്‍, ജീപ്പില്‍ കുനിഞ്ഞിരിക്കുമ്പോള്‍, ജീന്‍സ്ധാരി നഗരത്തിലെ പാര്‍ക്കിലേക്ക് നീങ്ങുകയായിരുന്നു.

Tuesday, May 4, 2010

സായാഹ്നം (കൊച്ചു കഥ)

ഉച്ചവെയിലിന്റെ പത്തി മടങ്ങിയ ഒരു സായാഹ്നം, പതിവുപോലെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുജേഷ് മാഷ്, മാഷെന്നത് സ്കൂളില്‍ അയാളെ കുട്ടികള്‍ വിളിക്കുന്ന പേരാണ്, ഗ്രാമത്തിലെ സ്കൂളിലെ അദ്ധ്യാപകനാണയാള്‍ മുപ്പതോടടുത്ത പ്രായം, കറുത്ത കരയുള്ള മുണ്ടും, പച്ച ഫുള്‍സ്ലീവ് ഷര്‍ട്ടും വേഷം, നെറ്റിയില്‍ മാഞ്ഞുതുടങ്ങിയ ചന്ദനക്കുറി, ഗ്രാമീണ സൌന്ദര്യമുള്ള ഒരാള്‍. മുണ്ട് മടക്കികുത്തി ആറ്റിന്‍ കരയിലൂടെ അയാള്‍ വേഗം വീട്ടിലേക്ക് നടന്നു.


ആറ്റുവക്കത്തേക്ക് വരുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വാഗണ്‍ ആര്‍ ആണ് ആദ്യം അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്, ദൃഷ്ടി തിരിച്ചപ്പോള്‍ കണ്ടു തനിക്കഭിമുഖമായി നടന്നു വരുന്ന യുവാവിനെ, ഒത്ത ഉയരം ഭംഗിയായി ഷര്‍ട്ട് ഇന്‍സേര്‍ട്ട്ചെയ്തിരിക്കുന്നു, തുടുത്ത മുഖവും, മീശയാല്‍ പാതി മറഞ്ഞ ചുണ്ടുകളും,അയാള്‍ അടുത്തു വന്നതും ,പാന്റിനു മുന്‍പിലെ മുഴുപ്പിലേക്ക് സുജേഷിന്റെ നോട്ടം ഇടറി വീണു, അതു ശ്രദ്ധിച്ചിട്ടെന്ന വണ്ണം അയാള്‍ വിഷാദം കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം സുജേഷിനെ കടന്ന്‍ മുന്‍പോട്ടു നീങ്ങി, ഒരു നഷ്ടബോധത്തോടെ നെടുവീര്‍പ്പിട്ടു കൊണ്ട് സുജേഷ് മാഷ് തിരക്കിട്ട് നടക്കുമ്പോള്‍ അയാള്‍ തല ചെരിച്ച് മാഷിന്റെ രോമാവൃതമായ കാലുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.

Wednesday, April 28, 2010

കോള്‍ ബോയ്




ഫ്ലാറ്റിലെ വിരസമായ വാരാന്ത്യം സഹിക്കാനാവാതെ അയാള്‍ വണ്ടിയെടുത്ത് ബീച്ചിലേക്ക് വിട്ടു, അയാള്‍ സുമുഖന്‍, അവിവാഹിതന്‍ അടുത്തിടെ നഗരത്തിലെ ബാങ്കിലേക്ക് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥന്‍, തീരത്തേക്ക് അലറിയടുക്കുന്ന തിരമാലകളിലേക്ക് കണ്ണും നട്ട് അയാളിരുന്നു, ഉപ്പു രസമുള്ള കടല്‍ക്കാറ്റ് അയാളുടെ കണ്ണടയില്‍ മങ്ങലേല്‍പ്പിചു, കുറച്ചു നേരം ഇരുന്നതിനു ശേഷം അയാള്‍ എഴുനേറ്റു, പൂഴിമണലില്‍ പാദമൂന്നി നടന്നു. അവധി ദിവസമായതിനാല്‍ ബീച്ചില്‍ നല്ല തിരക്ക്, ആ തിരക്കിനിടയിലും അയാളുടെ മിഴികള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു, തിരക്കില്‍ നിന്നും അല്‍പ്പം മാറി മണ്‍പരപ്പില്‍ ഒറ്റക്കിരിക്കുന്ന യുവാവിലേക്ക് അയാളുടെ കണ്ണുകള്‍ നീണ്ടു. വെള്ള ഷര്‍ട്ടും നീല ജീന്‍സും വേഷം, കാലില്‍ നിന്നും ഷൂസ് ഊരി അരികില്‍ വെച്ചിരിക്കുന്നു, ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ തെളിഞ്ഞു നില്‍ക്കുന്ന ശരീരവടിവുകള്‍, എന്തോ ഒരു താത്പര്യത്തിനു വിധേയനായി അയാള്‍ അവന്റെ അരികിലിരുന്നു മെല്ലെ മുഖമുയര്‍ത്തി അവന്റെ മുഖത്തേക്ക് നോക്കി, കുറ്റിത്താടിയും,മീശയും ഒതുങ്ങിയ ഭംഗിയുള്ള മുഖം, നെറ്റിയിലേക്ക് വീണുകിടക്കുന്ന കോലന്‍ മുടി, ആ മുഖത്തു നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല അയാള്‍ക്ക്, വീണ്ടും, വീണ്ടും നോക്കാനൊരു പ്രേരണ പോലെ, അയാളുടെ നോട്ടം കണ്ണിലുടക്കിയപ്പോള്‍ അവന്‍ പുഞ്ചിരിച്ചു, അയാളും അയാള്‍ മെല്ലെ പറഞ്ഞു "ഹായ്" അവന്‍ തിരിച്ചും. പിന്നീടവര്‍ പരിചയപ്പെട്ടു, നഗരത്തിലെ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിയാണവനെന്ന്‍ അയാള്‍ മനസ്സിലാക്കി താമസം ഹോസ്റ്റലില്‍, ഒരു കോഫികഴിക്കാനായി അയാളവനെ ക്ഷണിച്ചു, അവന്‍ കടലിന് അഭിമുഖമായി നിന്ന്‍ ഷൂസ് ധരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഇറുകിയ ജീന്‍സില്‍ തെറിച്ചുനില്‍ക്കുന്ന അവന്റെ നിതംബഭംഗിയിലുടക്കി, ബീച്ചില്‍ ഇരുള്‍ വീണുതുടങ്ങിയിരുന്നു അവരിരുവരും കടലിലേക്ക് കണ്ണും നട്ടിരിക്കുന്ന കോഫീ ഹൌസ് ലക്ഷ്യമാക്കി നടന്നു.




"നീ ഇന്നു എന്റെയൊപ്പം വരുന്നോ ഫ്ലാറ്റിലേക്ക് ഞാനവിടെ ഒറ്റക്കാണ്"
കോഫി കുടിക്കുന്ന അവന്റെ ഓമനത്തമുള്ള മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു, അവനു സമ്മത ഭാവം, രാത്രിയിലേക്കുള്ള ഭക്ഷണം പാര്‍സല്‍
വാങ്ങിക്കൊണ്ട് അയാള്‍ അവനെയും കൂട്ടി ഫ്ലാറ്റിലെത്തി, ഭക്ഷണശേഷം അവന്‍ അയാളെ മുറുകെ പുണര്‍ന്നുകൊണ്ട് കട്ടിലിലേക്ക് നയിച്ചു, നഗ്നമായ ഉടലുകളില്‍ ചുണ്ടുകള്‍ ഇഴഞ്ഞു നടന്നു, അയാളുടെ രോമാവൃതമായ തുടകള്‍ക്കിടയില്‍ അവന്റെ നാവ് ഇക്കിളിയുണര്‍ത്തി, രതിയുടെ കാണാക്കയങ്ങളിലേക്ക് അവന്‍ അയാളുടെ കൈ പിടിച്ചുകൊണ്ട് ഊളിയിട്ടു, ഒടുവില്‍ എല്ലം കഴിഞ്ഞ് വിയര്‍പ്പിന്റെ ഗന്ധമുള്ള അവന്റെ ശരീരം തന്നിലേക്കടുപ്പിച്ച് നെറ്റിയില്‍ ഒരുമ്മ നല്‍കുമ്പോള്‍ അയാള്‍ക്ക്, അവനോട് അനുരാഗം തോന്നി.




നേരം പുലര്‍ന്നു, പോകാന്‍ തയ്യാറായി ഒരുങ്ങിയ അവന്‍ അയാളുടെ മുന്നിലേക്ക് കൈ നീട്ടി, അയാളുടെ സംശയം ദുരീകരിക്കാനായി അവന്‍ പറഞ്ഞു
"ഞാനൊരു കോള്‍ ബോയ് ആണ്"
അയാളുടെ കണ്ണുകളില്‍ അപ്പോള്‍ കണ്ട ഭാവം എന്തായിരുന്നുവോ?

നിദ്ര


ഇമകള്‍ പൂട്ടിയും, തല ചെരിച്ചും ഞാന്‍,
നിദ്രതന്‍ മടിത്തട്ടു പൂകാന്‍ ശ്രമിക്കവേ
മനതാരില്‍ തെളിയുന്നതൊരേ രൂപം,
ഞാന്‍ ഏറെ മോഹിക്കുന്ന കോമള ഗാത്രം,
നീണ്ടുയര്‍ന്ന ബലിഷ്ഠമാം ദേഹവും,
നിര്‍മ്മല നേത്രങ്ങള്‍, സുസ്മേരവദനം
ഞാന്‍ ഏറെ കൊതിക്കുന്ന ഗന്ധവും
ഒര്‍ക്കുന്നു ഞാന്‍ കണ്ണില്‍ നീരണിയുന്നതറിയാതെ..

Wednesday, April 21, 2010

ഗാന്ധര്‍വ്വം



ഗന്ധര്‍വ്വന്മാരെ എനിക്ക് പണ്ടേ ഇഷ്ടമാണ​‍് , രാത്രിയുടെ മറവില്‍ ഗഗനചാരികളായി ചുറ്റി നടന്ന്‍, സുന്ദരികളായ പെണ്‍കുട്ടികളെ നോട്ടമിട്ടു വെയ്ക്കുകയും, പിന്നീട് അവരെ വശീകരിച്ച് കുപ്പിയിലാക്കി അവരുമൊത്ത് രമിച്ച് പണിയുണ്ടാക്കി വെച്ചിട്ട് കടന്നു പോകുന്ന ദേവ പ്രജകള്‍. ഗന്ധര്‍വ്വന്മാരൊക്കെ നല്ല ചുള്ളന്മാരാണത്രെ വിരിഞ്ഞ മാറും തുടുത്ത മുഖവുമുള്ള അവരെ കണ്ടാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, സ്വവര്‍ഗ്ഗ സ്നേഹികളും മോഹിച്ചു പോകും, ഇനി ഞാന്‍ എനിക്കുണ്ടായ ഒരു ഗന്ധര്‍വ്വാനുരാഗത്തിന്റെ കഥ പറയാം, ആദ്യമേ പറയട്ടെ ഞാന്‍ പെണ്ണല്ല ആണാണ് ,ഗന്ധര്‍വ്വന്മാരുടെയത്ര തന്നെ വരില്ലെങ്കിലും സാമാന്യം സുന്ദരനായ ഒരു ചെറുപ്പക്കാരന്‍.


ഇനി ഞാന്‍ എന്നെ പരിചയപ്പെടുത്തട്ടെ ഞാന്‍ നിതിന്‍, അച്ഛനമ്മമാര്‍ ചെന്നൈയില്‍ വര്‍ക്കു ചെയ്യുന്നു, ചെറുപ്പം മുതല്‍ ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്നവന്‍ ,എക്സാം കഴിഞ്ഞ ഇടവേളയില്‍ നാട്ടിന്‍ പുറത്തെ അമ്മ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം കഴിയാനെത്തിയതാണു ഞാന്‍, പാടവും തെങ്ങിന്‍ തോപ്പുകളും നിറഞ്ഞ നാട്ടിന്‍ പുറം, വീടിനടുത്തുതന്നെയായി മഹാവിഷ്ണു ക്ഷേത്രമുണ്ട്, ക്ഷേത്രത്തിനരികിലായി ഗന്ധര്‍വ്വന്‍ കാവും...ആകെ സുഖശീതളമായ അന്തരീക്ഷം, ഗ്രാമത്തിലെ മുണ്ടുടുത്ത ,മുഴുപ്പുള്ള യുവ കോമളന്മാരെ കണ്ടപ്പോള്‍ എന്നിലെ സ്വവര്‍ഗ്ഗാനുരാഗി തലയുയര്‍ത്തി, നഗരത്തിലാണെങ്കില്‍ ഒരല്‍പ്പം വശപ്പിശകുള്ളവന്മാരെ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റും, പക്ഷെ ഇവിടെ എല്ലാവനും നിഷ്കളങ്ക ഭാവമായതു കൊണ്ട് ആ പണി നടക്കില്ല, ഒരു കൂട്ടു വേണമെന്ന തോന്നല്‍ മനസ്സില്‍ തോന്നിത്തുടങ്ങിയിട്ട് കുറേ നാളായി, എനിക്ക് കഥ പറയാനും..കൂടെക്കിടത്തിയുറക്കാനും ഒരാള്‍, ഞാന്‍ അങ്ങനൊരാളെ നിറയെ കനവു കണ്ടു.
മേട മാസത്തിലെ ഒരു രാത്രി നല്ല ഇടിയും മിന്നലും വന്ന്‍ കറന്റ് പോയതിനാല്‍, ഞാന്‍ എന്റെ മുറിയുടെ തെക്കു വശത്തെ വാതില്‍ തുറന്നിട്ട് അതിനരികില്‍ കസേര വലിച്ചിട്ടിരുന്നു, ഗന്ധര്‍വ്വന്‍ കാവിലെ കൂറ്റന്‍ മരങ്ങള്‍ കാറ്റിലാടുന്നത് എന്റെ മുറിയില്‍ ഇരുന്നാല്‍ കാണാം, എന്റെ ശരീരവും മനസ്സും എന്തിനോ വേണ്ടി തുടിച്ചു, എന്നിലേക്കലിയാന്‍ ഒരു ഗന്ധര്‍വ്വനെ കിട്ടിയിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ വെറുതെ ആശിച്ചു, കടഞ്ഞ ശരീരവും, ഉരുണ്ട കനത്ത നിതംബവുമുള്ള ഒരു ഗന്ധര്‍വ്വനെ..പക്ഷെ പുരുഷന്മാരില്‍ ആകൃഷ്ടനാകാന്‍ തുടിക്കുന്ന ഒരു 'ഗേ' ഗന്ധര്‍വ്വന്‍ ദേവലോകത്തുണ്ടോ ആവോ, എന്റെ ഭാവനയുടെ കടുത്ത വര്‍ണ്ണമോര്‍ത്ത് ചിരിച്ചു കൊണ്ട് വാതില്‍ തുറന്ന്‍ തിണ്ണയിലിറങ്ങി, അരഭിത്തിയിലിരുന്ന്‍ മുകളിലേക്ക് നോക്കി കാര്‍മേഘങ്ങള്‍ നീങ്ങിത്തുടങ്ങിയ വാനില്‍ ,നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നു, നിശാചരനായ ഒരു ഗന്ധര്‍വ്വനെങ്ങാനും വീടിനു മുകളിലൂടെ പറക്കുന്നുണ്ടോ എന്ന്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല, മുറിയിലേക്ക് മടങ്ങി കട്ടിലില്‍ കിടന്ന ഞാന്‍ 'ഞാന്‍ ഗന്ധര്‍വ്വന്‍' സിനിമയിലെ പല രംഗങ്ങളും മനസ്സിലോര്‍ത്ത് കിടന്ന്‍ എപ്പോഴോ ഉറങ്ങിപ്പോയി.




പിറ്റേന്ന്‍ വൈകിട്ട് അമ്പലത്തില്‍ പോയി വരുന്ന വഴി, ഞാന്‍ കാവിനു മുന്‍പില്‍ നിന്നു, വലിയൊരു കുന്നിന്റെ പള്ളക്കാണ് കാവ് കുന്നിറങ്ങിയാല്‍ വീടായി അമ്പലത്തിലേക്ക് വീട്ടില്‍ നിന്നുള്ള എളുപ്പവഴി കാവിനു മുന്‍പില്‍ കൂടാണ്, ഞാന്‍ കാവിന്റെ ഒരരികു ചേര്‍ന്ന്‍ നില്ല്‍കുന്ന വലിയ മാവിന്റെ വേരില്‍ ഇരുന്ന്‍ താഴേക്ക് നോക്കി, പാടങ്ങളും ,മെയിന്‍ റോഡുമൊക്കെ കാണാം, റോഡിലൂടെ പോകുന്ന വണ്ടികള്‍ ലൈറ്റ് തെളിച്ചു തുടങ്ങിയിരിക്കുന്നു, കാവിനു ചുറ്റും ഇരുട്ട് കട്ടപിടിച്ചു വരുന്നതേയുള്ളു, കാവിനുള്ളിലെ ഇലഞ്ഞി പൂത്തതിന്റെ മണം എന്റെ മൂക്കിലേക്കെത്തി, ആ സുഗന്ധമാസ്വദിച്ച് കൊണ്ട് ഞാന്‍ ഗന്ധര്‍വ്വനെക്കുറിച്ചോര്‍ത്തു, എനിക്കു കൂട്ടായി ഒരു ഗന്ധര്‍വ്വന്‍ വന്നിരുന്നുവെങ്കില്‍ ,നേര്‍ത്തകാറ്റില്‍ ഇലഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു എന്തോ ഓര്‍ത്തെന്റെ കണ്ണു നിറഞ്ഞു. പെട്ടെന്ന്‍ ഇലഞ്ഞിപ്പൂമണം കൂടാതെ വേറെയൊരു സൌരഭ്യം വായുവില്‍ കലര്‍ന്നുവെന്ന്‍ എനിക്ക് തോന്നി ഞാന്‍ ശ്വാസം ഉള്ളിലെക്ക് വലിച്ചു 'നല്ല കുളിര്‍മ്മ' അടുത്ത നിമിഷം പാല്‍നിലാവൊഴുകിയതു പോലെയൊരു തെളിച്ചം ഇലഞ്ഞിച്ചുവട്ടില്‍ പടര്‍ന്നു, അതൊന്നടങ്ങിയപ്പോള്‍ അവ്യക്തമായി ഒരു മനുഷ്യ രൂപം നില്ല്‍കുന്നതു കാണായി. ഞാന്‍ ധൈര്യം സംഭരിച്ച് ചോദിച്ചു "ആരാ" മറുപടി കിട്ടാഞ്ഞ് ഞാന്‍ ഇലഞ്ഞിച്ചുവട്ടിലേക്ക് നീങ്ങി നിന്നു, കാറ്റിലിളകുന്ന നീണ്ട മുടിയാണ​‍് ആദ്യം കണ്ണില്‍പ്പെട്ടത്, ഭംഗിയുള്ള നീണ്ട മുഖം തുടുത്ത ചുണ്ടുകള്‍ക്ക് മുകളില്‍ നനുത്ത മീശ ,വിരിഞ്ഞ മാറില്‍ വെളുത്ത പട്ട് പുതച്ചിട്ടുണ്ട്, കാതിലും കഴുത്തിലും ആഭരണങ്ങള്‍, നെറ്റിയില്‍ ഗോപിക്കുറി, ഉടുത്തിരിക്കുന്നതും വെളുത്ത പട്ടു തന്നെ, ഇതു സ്വപ്നമോ ,സത്യമോ എന്നറിയാതെ മിഴിച്ചു നിന്ന എന്നോട് ആ രൂപം പറഞ്ഞു


"ഇതു ഞാന്‍ തന്നെ ഗന്ധര്‍വ്വന്‍"




ഞാന്‍ വിശ്വസിക്കാനാവാതെ കയ്യിലൊന്ന്‍ നുള്ളി നോക്കി, അതെ യാഥാര്‍ഥ്യം തന്നെ,
"ഞാന്‍ ഞാനൊന്ന്‍ തൊട്ടു നോക്കിക്കോട്ടെ"
മടിച്ചു മടിച്ചാണു ഞാന്‍ ചോദിച്ചത്,
"അതിനെന്താ ആയിക്കോട്ടെ" ഗന്ധര്‍വന്‍ നിരയൊത്ത പല്ലുകള്‍ കാട്ടി ചിരിച്ചു,
ഞാന്‍ മെല്ലെ കൈ നീട്ടി ഗന്ധര്‍വ്വന്റെ കയ്യില്‍ തൊട്ടു, മനുഷ്യനെ തൊടുന്നതു പോലെ തന്നെ എനിക്കു തോന്നി, എന്റെ ഇരു ഭുജങ്ങളിലും പിടിച്ചു കൊണ്ട് ഗന്ധര്‍വ്വന്‍ ചോദിച്ചു
"നിതിനെന്നാണ് നാമധേയം അല്ലെ?",
"അതെ"
"എന്നാലും ഞാന്‍ ഉണ്ണിയെന്നേ വിളിക്കൂ"
"അപ്പോള്‍ ഗന്ധര്‍വ്വന്റെ പേരെന്താ" അവന്റെ കാതിലെ തിളങ്ങുന്ന കുണ്ഡലങ്ങളിലേക്ക് നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു
"ഞങ്ങള്‍ ഗന്ധര്‍വ്വന്മാര്‍ ദേവപ്രജകള്‍, പൊതുവില്‍ ഞങ്ങള്‍ പല പേരുകളിലും അറിയപ്പെടും, എന്നിരുന്നാലും ഉണ്ണിക്കിഷ്ടമുള്ള പേര് എന്നെ വിളിക്കാം"
അവന്‍ ഇലഞ്ഞിച്ചുവട്ടിലേക്കിരുന്നുഞാനൊരു നിമിഷമൊന്നാലോചിച്ചു
"എങ്കില്‍ ഞാന്‍ ദേവനെന്നു വിളിക്കാം'
"ആയിക്കോട്ടെ" ദേവന്‍ എന്നെ അവനു അഭിമുഖമായി ഇലഞ്ഞിച്ചുവട്ടിലേക്ക് പിടിച്ചിരുത്തിക്കൊണ്ട് തുടര്‍ന്നു




"സാധാരണയായി ഞങ്ങള്‍ ഗന്ധര്‍വ്വന്മാര്‍ സ്ത്രീകളിലാണ് അനുരക്തരാവുക, പക്ഷെ അതിനൊരപവാദമായിരുന്നു ഞാന്‍, ആകാശസഞ്ചാരത്തിനിടയില്‍ ഞാന്‍ സുമുഖരായ യുവാക്കളില്‍ ആകൃഷ്ടനായി, എന്റെ സ്വഭാവം മനസ്സിലാക്കിയ ദേവരാജന്‍ എനിക്ക് ശിക്ഷയൊന്നും തന്നില്ല പകരം ഗന്ധര്‍വ്വ സമാഗമം ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു തരുണന്റെയൊപ്പം നേരം പോക്കാനുള്ള അനുവാദം നല്‍കി"
പറഞ്ഞു നിര്‍ത്തിയിട്ട് അവന്‍ എന്റെ കണ്ണുകളിലേക്ക് നോക്കി, അവന്റെ നോട്ടം നേരിടാനാവാതെ ഞാന്‍ കണ്ണുകളടച്ച് ആ സുഗന്ധം നുകര്‍ന്നു
"നേരം വല്ലാതിരുട്ടിയിരിക്കുന്നു ഉണ്ണി വീട്ടിലേക്ക് പൊയ്ക്കോളൂ,
പടിക്കല്‍ വരെ ഞാന്‍ തുണ വരാം" ഞാന്‍ കണ്ണുകള്‍ തുറന്നു ,ഞങ്ങളിരുവരും വീട്ടുപടിക്കലെത്തി, മുറ്റത്തേക്ക് കയറാന്‍ മടിച്ചുനിന്ന കരം കവര്‍ന്നു കൊണ്ട് അവന്‍ ചിരിച്ചു
"ഉണ്ണി മടിക്കാതെ കയറിപ്പൊയ്ക്കോളൂ ഞാന്‍ രത്രിയില്‍ വരാം"
തിണ്ണയിലേക്ക് കയറിക്കൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി, പടിക്കല്‍ എന്നെത്തന്നെനോക്കിക്കൊണ്ട് അവന്‍ നില്‍ക്കുന്നു, കണ്ണുകൊണ്ട് കയറിപ്പൊയ്ക്കോളാന്‍ പറഞ്ഞു കൊണ്ട് അവന്‍ ഇരുളില്‍ മറഞ്ഞു...




രാത്രി ശരീരം വല്ലാതെ വിയര്‍ക്കുന്നുവെന്ന്‍ പറഞ്ഞ് മുറ്റത്തിറങ്ങി ഒരു തോര്‍ത്തു മാത്രം ഉടുത്തു കൊണ്ട് കിണറ്റുകരയില്‍ ചെന്നു ഞാന്‍ തലവഴി വെള്ളമൊഴിച്ചു, തുവര്‍ത്തി മുറിയിലെത്തി ശരീരമാസകലം പെര്‍ഫ്യൂം പൂശി, മുണ്ടുടുത്ത് തോര്‍ത്ത് പുതച്ചു വന്നു കഴിക്കാനിരുന്നു,
"ഇതെന്താ കുട്ടാ ഈ രാത്രിയില്‍ നല്ല വാസന" കഞ്ഞിയും പുഴുക്കും വിളമ്പുന്നതിനിടയില്‍ അമ്മൂമ്മ തിരക്കി
"ഒന്നുമിലമ്മൂമ്മേ വെറുതെ" ഞാന്‍ ചിരിച്ചു കൂടെ അപ്പൂപ്പനും കഞ്ഞി കുടിക്കുന്നതിനിടയിലും രാത്രിയില്‍ നടക്കാന്‍ പോകുന്ന സമാഗമമായിരുന്നു എന്റെ മനസ്സിലാകെ ,തിരികെ മുറിയിലെത്തി ഞാന്‍ പുതിയ ബെഡ്ഷീറ്റ് വിരിച്ചു, ചന്ദനത്തിരി കത്തിച്ചു വെച്ചു , പാലും പഴവും ഒരു പാത്രത്തില്‍ അടച്ചു വെച്ചു, ദേവന്റെ വരവിനായി കാത്തിരുന്നു, അപ്പൂപ്പനും അമ്മൂമ്മയും കിടന്നെന്നുറപ്പായപ്പോള്‍ ഞാന്‍ തെക്കോട്ടുള്ള ജനല്‍ തുറന്ന്‍ കാവിലേക്ക് നോക്കി ഗന്ധര്‍വ്വനെ മനസ്സിലോര്‍ത്തു , അടുത്ത നിമിഷം മുറിയിലാകെ നല്ല സൌരഭ്യം പടര്‍ന്നു തലതിരിച്ചു വാതില്‍ക്കലേക്ക് നോക്കിയപ്പോള്‍ അവിടെ നില്‍ക്കുന്നു ദേവന്‍!
"വന്നാലും ദേവകുമാരാ"
ഞാന്‍ അവനെ കയ്യില്‍ പിടിച്ചു കട്ടിലിലിരുത്തിയിട്ട് കതക് അടച്ചു കുറ്റിയിട്ടു
"നിങ്ങള്‍ ഗന്ധര്‍വ്വന്മാര്‍ ഇതൊന്നും കഴിക്കുമോയെന്നെനിക്കറിയില്ല എന്നാലും ,ഞാന്‍ കുറച്ചു പാലും പഴവും കരുതിയിട്ടുണ്ട്, ഞാന്‍ അവ അടങ്ങിയ പാത്രം കട്ടിലില്‍ ദേവന്റെ മുന്‍പിലേക്ക് നീക്കി വെച്ചു.




"അതിനെന്താ മനുഷ്യരുടെയിടയില്‍ കഴിയുമ്പോള്‍ ഞാനും മനുഷ്യന്‍ തന്നെ, പിന്നെ എനിക്കിഷ്ടമുള്ള നൈവേദ്യമാണ് പാലും പഴവും"
എന്നു പറഞ്ഞു കൊണ്ട് ദേവന്‍ രണ്ടു പഴം കൈയ്യിലെടുത്തു, ഒരു പഴം എനിക്കു നീട്ടി ഞാന്‍ അതു വാങ്ങി ഞങ്ങളിരുവരും അങ്ങനെ പാലും പഴവും പങ്കിട്ട് കഴിച്ചു ഞാന്‍ പാത്രം മാറ്റിവെച്ചിട്ട് അവന്റെ ചൈതന്യം തുളുമ്പുന്ന മുഖത്തേക്കു നോക്കിയിരുന്നു, അവന്‍ മെല്ലെ എന്നെ കിടക്കയിലേക്ക് ചരിച്ചു, എന്റെ അധരങ്ങള്‍ പാനം ചെയ്തു കൊണ്ട് അവനെന്നെ കിടത്തി, എന്റെ വിരലുകള്‍ അവന്റെ ശരീരത്തിലിഴഞ്ഞു നടന്നു, മെല്ലെ അവനെന്തെ ഊരിമാറ്റി, ഞാന്‍ കട്ടിലിലിരുന്ന്‍ അവന്റെ ഉടയാടകളഴിച്ചു മാറ്റി, അഭരണങ്ങള്‍ അവന്‍ അഴിച്ച് മേശപ്പുറത്തു വെച്ചിട്ട് എന്റെ അരികിലായി ചേര്‍ന്നു കിടന്നു, ഞാന്‍ ഇരുന്നു കൊണ്ട് തന്നെ അവന്റെ ശരീരഭംഗി അസ്വദിച്ചു, വിരിഞ്ഞ മാറും,ഒട്ടിയ പേശികളുള്ള വയറും, കടഞ്ഞെടുത്തതുപോലെയുള്ള കൈകാലുകളും, അരക്കെട്ടിലെ പട്ടുകോണകത്തിനുള്ളില്‍ മുഴുത്തു നില്‍ക്കുന്ന അവയവ വടിവുകള്‍, അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ആ പട്ടുകോണകം ഞാന്‍ കൈയ്യിലാക്കി, തുടുത്ത അവയവം എന്റെ തുടകളിലുരഞ്ഞു, അവന്റെ വിരലുകള്‍ എന്റെ അരക്കെട്ടില്ലിഴഞ്ഞു ,ഞങ്ങളിരുവരും ചുംബങ്ങളുടെ ശീല്‍ക്കാരത്തിന്റെ അകമ്പടിയോടെ കെട്ടിപ്പുണര്‍ന്നു, ഇടക്കെപ്പോഴോ കിതപ്പിന്റെ താളത്തില്‍ ഞങ്ങളൊന്നായി.....




വിയര്‍പ്പു കണങ്ങള്‍ ഉരുണ്ടിരിക്കുന്ന എന്റെ നെഞ്ചില്‍ തല ചേര്‍ത്തു കിടന്നു കൊണ്ട് അവന്‍ പറഞ്ഞു
"ഇപ്പോഴാണെന്റെ തൃഷ്ണ ശമിച്ചത്, എന്റെ ഉണ്ണിയെപ്പോലൊരാളെ എത്ര നാളായി ഞാന്‍ ആഗ്രഹിക്കുന്നു വെന്നോ, ഒരു പാട് ഇഷ്ടമായി എനിക്കുണ്ണിയെ"
ഞങ്ങളിരുവരും ആലിംഗനബദ്ധരായി തളര്‍ന്നു കിടന്നുറങ്ങി.. പുലര്‍കാലെ കോഴികൂവിയപ്പോള്‍ അവന്‍ എന്നെയുണര്‍ത്തി, ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് വിട വാങ്ങി...




പിന്നീട് എനിക്കു മാത്രം ഗോചരനായി പകല്‍ സമയങ്ങളില്‍ പോലും അവനെന്റെയൊപ്പം നടന്നു, ദേവലോകത്തെ കഥകള്‍ പറഞ്ഞുതന്നു, കാവിനു മുന്‍പിലെ മരച്ചുവട്ടിലിരുത്തി കിന്നര സംഗീതമാലപിച്ചു കേള്‍പ്പിച്ചു, പട്ടുടയാടകള്‍ക്കു പകരം ഞാന്‍ അവനെ ജീന്‍സും, ടീഷര്‍ട്ടും ധരിപ്പിച്ചു, കോണകത്തിനു പകരം വി.ഐ.പി ഫ്രെഞ്ചി ധരിപ്പിച്ചു, എല്ലാവര്‍ക്കും ഗോചരനായിത്തീര്‍ന്ന അവന്റെ കോമളരൂപം നാട്ടുകാരില്‍ അത്ഭുതമുളവാക്കി, പതിയെ പതിയെ അവനിലെ ദേവാംശം നശിച്ചു എന്നെപ്പിരിയാനാകാതെ ഒരു മാനവനായി അവന്‍ എന്റെയൊപ്പം കഴിഞ്ഞു എന്റേതു മാത്രമായ, എനിക്കായി ദേവാംശം വെടിഞ്ഞ അവനെ ഞാന്‍ ദേവനായിത്തന്നെ പൂജിച്ചു, എന്റെ ആത്മാവായി സ്നേഹിച്ചു, അല്ല സ്നേഹിച്ചു കൊണ്ടിരിക്കുന്നു........

Monday, April 19, 2010











ഗ്ലെന്‍ മെഡെറോസിന്റെ പ്രശസ്തമായ ഈ പ്രണയ ഗാനം കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ എന്റെ പ്രണയത്തെക്കുറിച്ചോര്‍ക്കും. എന്റെ പ്രണയം അതല്‍പ്പം പ്രകൃതിവിരുദ്ധമാണ് , നെറ്റി ചുളിയുന്നുവല്ലെ അതെ ഒരു പുരുഷനായ ഞാന്‍ ഒരു പുരുഷനെത്തന്നെയാണ് പ്രണയിച്ചത്... ആ പ്രണയത്തിന്റെ സാമൂഹിക , സാംസ്കാരിക വശങ്ങള്‍ എനിക്കറിയില്ല പക്ഷെഒന്നറിയാം എന്റെ പ്രണയം സത്യമായിരുന്നു....


കൗമാരം താണ്ടുന്ന കാലങ്ങളിലെന്നോ ഞാനെന്റെ ലൈംഗികത തിരിച്ചറിഞ്ഞു, സുന്ദരന്മാരായ സ്വവര്‍ഗ്ഗ ക്കാരോടുള്ള താത്പര്യം മുഴുവനും മനസ്സിലടക്കി, മറ്റാരോ ആയി ജീവിച്ച നാളുകള്‍, അന്നൊക്കെ ജീവിതമെന്നാല്‍ സ്കൂളും, വീടും,ദൂരദര്‍ശനും മാത്രം മുഷ്ടിമൈഥുനം പോലും പാപമെന്നു കരുതിയിരുന്ന നാളുകള്‍, ഹയര്‍ സെക്കന്ററിയില്‍ മുഴുവന്‍ സമയവും പഠനത്തില്‍ മുഴുകിയതിനാല്‍ മറ്റെല്ലാ ചിന്തകള്‍ക്കും കടിഞ്ഞാണ്‍ വീണു, അന്യ നാട്ടില്‍ ഉപരി പഠനത്തിനെത്തിയ ഞാന്‍ സഹമുറിയന്റെ സ്വവര്‍ഗ്ഗ ലാളനകളില്‍ പുളകം കൊണ്ടു, പതിയെ പതിയെ ജീവിതത്തില്‍ ഒരു കൂട്ടുകാരനെ വേണമെന്ന തോന്നല്‍ ശക്തമായി, മനസ്സിനിണങ്ങിയ ഒരാളുടെ ഒപ്പം ഉറങ്ങുന്നത് സങ്കല്‍പത്തില്‍ കണ്ടു തുടങ്ങി, ആള്‍ക്കൂട്ടത്തിനിടയിലും, വെബ്സൈറ്റുകളിലും, ചാറ്റ് റൂമുകളിലും ഞാനൊരാള്‍ക്കായി പരതി, കുറേയേറെയാളുകളെ പരിചയപ്പെട്ടു, അടങ്ങാത്ത ലൈംഗിക തൃഷ്ണയുമായി നടക്കുന്നവര്‍, പലരാലും വഞ്ചിക്കപ്പെട്ടവര്‍, സ്വവര്‍ഗ്ഗ സ്നേഹി എന്ന കുരിശു ചുമന്നു ജീവിക്കുന്ന ജന്മങ്ങള്‍, ഭാര്യമാരും, കാമുകിമാരും അറിയാതെ സ്വവര്‍ഗ്ഗത്തെ ലാളിക്കാനിറങ്ങുന്നവരെ എന്നും വെറുപ്പോടെ കാണാനെ എനിക്കു കഴിഞ്ഞുള്ളു, ഇതിനിടയില്‍ അടുപ്പത്തിലായ രണ്ടു പേര്‍ മനസ്സ് കുത്തി മുറിപ്പെടുത്തി കടന്നു പോയി, അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ നെറ്റില്‍ പരതുകയായിരുന്നു, താത്പര്യം തോന്നുന്ന രൂപ ഭാവമുള്ള ഒരാളുടെ പ്രൊഫൈലില്‍ ചെന്നെത്തി വെറുതെ ചാറ്റു ചെയ്തു, അയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഒരു CD കവറില്‍ കുറിച്ചിട്ടു.


അയാള്‍ ജീവിക്കുന്ന നഗരത്തില്‍ ട്രെയിനിങ്ങിനായ് പോരുമ്പോള്‍ ആ CD കവര്‍ ബാഗില്‍ പെട്ടത് തികച്ചും യാദൃശ്ചികമാവാം, എന്റെ ജീവിതത്തിലേക്കു കടന്നു വന്ന രണ്ടാമന്റെ വഞ്ചന ശരിക്കും ബോധ്യപ്പെട്ട ദിവസം തളര്‍ന്ന മനസ്സോടെ മുറിയില്‍ എത്തിയ എന്റെ കണ്ണില്‍ അവിചാരിതമായി ആ CD കവര്‍ പെട്ടു, നമ്പര്‍ നോക്കി വിളിച്ചു കിട്ടിയില്ല, പക്ഷെ അടുത്ത ദിവസം ഓഫീസിലിരുന്നപ്പോള്‍ അതെ നമ്പറില്‍ നിന്നും കോള്‍ വന്നു...സംസാരിച്ചു വൈകിട്ട് മ്യൂസിയം പാര്‍ക്കില്‍ കാണാമെന്നു തീരുമാനിച്ചു, പറഞ്ഞതു പോലെ മ്യൂസിയത്തിലെത്തിയ ഞാന്‍ റസ്റ്റോറന്റിന്റെ അരികില്‍ നില്‍ക്കുന്ന സുമുഖനെ കണ്ടെത്തി ഒന്നിച്ചിരുന്ന്‍ കാപ്പിയും കട് ലെറ്റും കഴിച്ചു, പാര്‍ക്കിലിരുന്ന്‍ കുറേ നേരം സംസാരിച്ചു ആളുടെ നിഷ്കളങ്ക ഭാവം എന്നെ നന്നായി ആകര്‍ഷിച്ചു..പിന്നീട് മിക്ക ദിവസവും വൈകിട്ട് കാണുക പതിവായി അവധി ദിവസങ്ങളൊന്നില്‍ അയാള്‍ എന്റെ മുറിയിലുമെത്തി..ഒരു നാള്‍ പനിച്ചു കിടന്ന എന്നെ പൊന്നു പോലെ ശുശ്രൂഷിച്ചു, നനഞ്ഞ തുണി എന്റെ നെറ്റിയിലിട്ട് ,കഞ്ഞി കോരിത്തന്ന്‍ .... മെല്ലെ ഞാന്‍ അദ്ദേഹത്തിലേക്കടുക്കുകയായിരുന്നു, പരസ്പരം പുണര്‍ന്ന്‍ കിടന്ന ഒരു രാത്രിയില്‍ ശാരീരികമായി ഞങ്ങളൊന്നായി. അതൊരു അത്മ ബന്ധത്തിന്റെ തുടക്കമായിരുന്നു, ചില രാത്രികളില്‍ ഞാന്‍ അയാളുടെ വീട്ടില്‍ അന്തിയുറങ്ങി, രസവും, മീന്‍ കറിയും, തോരനും കൂട്ടി ഒന്നിച്ചുണ്ടു, ഒരു മനസ്സും ശരീരവുമായി കഴിഞ്ഞു വന്ന ആ നാളുകളില്‍ ഞാന്‍ പലതും മറന്നു....







എന്റെ ശരീരത്തില്‍ ഇപ്പോഴുമുണ്ട് അവന്റെ മണം, കണ്ണടച്ചു കിടന്നാല്‍ എനിക്കു കേള്‍ക്കാം ആ ഹൃദയസ്പന്ദനം, ഒന്നിച്ചുറങ്ങിയിരുന്ന നാളുകളില്‍ അവന്റെ നിര്‍മ്മലമായ മുഖത്തോട് മുഖം ചേര്‍ത്തു കിടക്കുമ്പോള്‍ " ഐ ലവ് യൂ മുത്തേ" എന്നു പറഞ്ഞ് അവന്‍ എന്നെ ചുറ്റിപ്പിടിക്കും "എനിക്ക് നീ മാത്രം മതിയെന്ന്‍ ആവര്‍ത്തിക്കും", അവന്റെ സാമീപ്യത്തില്‍ ഞാന്‍ മറ്റെല്ലാം മറന്നു എനിക്ക് അവനെ നല്‍കിയ ഈശ്വരനെ മറന്നു, എന്റെ വീട്ടുകാരെയും നാട്ടുകാരെയും മറന്നു എന്റെ ലോകം അവനിലേക്ക് ചുരുങ്ങി എന്റെ സ്വപ്നങ്ങളിലും ,ചിന്തകളിലും ഒരു മുഖം മാത്രം... ഇതിനിടയില്‍ അവന്‍ തന്റെ പഴയ സുഹൃത്തുകളുമായി ബന്ധം പുലര്‍ത്തിപ്പോന്ന വിവരം ഞാന്‍ അറിഞ്ഞില്ല...ഞങ്ങള്‍ക്കിടയില്‍ പലരും വന്നതോടെ പ്രശങ്ങള്‍ തലപൊക്കിത്തുടങ്ങി, ഇതിനിടയില്‍ അവന്‍ പുതുതായിത്തുടങ്ങിയ ഒരു മോശം പ്രൊഫൈല്‍ കണ്ടതോടെ ഞാന്‍ ആകെ തളര്‍ന്നു..മറ്റു ചില വിവരങ്ങളുമറിഞ്ഞതോടെ എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടു കടുത്ത ഹൃദയ വ്യഥയില്‍ ഞാന്‍ അവനുമായി വഴക്കു കൂടി, അവനു കല്യാണാലോചനകള്‍ വന്നു തുടങ്ങിയതും അവന്‍ എന്നെ അകറ്റി...അന്നൊക്കെ ഞാന്‍ അനുഭവിച്ചു തീര്‍ത്ത വേദന...ഒടുവില്‍ അവന്‍ സമര്‍ഥമായി ആ ബന്ധം ഒരു ഇ -മെയിലില്‍ അവസാനിപ്പിച്ചു..


ഞാനൊന്നേ ചോദിക്കുന്നുള്ളു , ഉടന്‍ വിവാഹമുണ്ടെങ്കില്‍ നമ്മള്‍ തമ്മില്‍ ഒന്നും വേണ്ട എന്നു ഞാന്‍ പറഞ്ഞിരുന്നതായിരുന്നല്ലൊ, പക്ഷെ "എനിക്ക് നീ മാത്രം മതിയെ"ന്നു പറഞ്ഞ് എന്നേക്കൊണ്ട് ഇത്രയധികം സ്നേഹിപ്പിച്ചതെന്തിനായിരുന്നു? ഞാനും ഒരു മനുഷ്യനല്ലെ എനിക്ക് സ്വന്തമായിരുന്നവന്‍ മറ്റൊരാളുടേതാകുന്നത് അത്രയെളുപ്പം എനിക്ക് ഉള്‍ക്കൊള്ളാനാകുമോ? വിവാഹ ജീവിതം അഗ്രഹിക്കുന്നെങ്കില്‍ ഇത്തരം പ്രൊഫൈലുകള്‍ ഉണ്ടാക്കിയിടുന്നതെന്തിനാണ്? പെണ്ണു കെട്ടുന്നതിനൊപ്പം ആണുങ്ങളുമായിട്ടുള്ള കളി തുടരാം എന്നു വിശ്വസിക്കുന്ന ബൈ -സെക്ഷ്വല്‍ അങ്കിള്‍സിനായി അല്ല ഞാനിതെഴുതുന്നത്..പെണ്ണായാലും ആണായാലും ഒരാളെ ,ഒരാളെ മാത്രം ചതിക്കാതെ സ്നേഹിക്കാന്‍ കഴിയുന്ന കുറച്ചു മനസ്സുകളുണ്ട് അവര്‍ക്കായി ആണ്, അല്ലാതെ കണ്ട കെട്ടവന്മാരുമായി അഴിഞ്ഞാടി, പല രോഗവും ഇരന്നു വാങ്ങിച്ച്, വീട്ടിലുള്ള ഭര്‍ത്താവിനെ മാത്രം സ്നേഹിക്കുന്ന ഭാര്യക്കും പകര്‍ന്നു നല്‍കുന്ന നാണം കെട്ടവന്മാര്‍ (അല്ല രണ്ടും കെട്ടവന്മാര്‍) ഒന്നോര്‍ക്കുക അഥവാ കല്യാണം കഴിച്ചു പോയാലും ,ഭാര്യയുടെ മുന്‍പില്‍ സ്റ്റ്രെയിറ്റ് ആയി അഭിനയിക്കേണ്ടി വന്നാലും ഞങ്ങള്‍ അവരെ ചതിക്കില്ല...


അതെ ഞാനോര്‍ക്കുന്നു അവന്റെ വിടര്‍ന്ന കണ്ണുകളും, ചുരുണ്ട മുടിയും നീണ്ട് മൂക്കും..വശ്യമായ പുഞ്ചിരിയും...എന്റെ ഭാഗത്തു നിന്ന്‍ തെറ്റു കുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല..ഉണ്ടായിട്ടുണ്ട് ഒരു പാട് ,അവന്‍ എന്നെയും എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നും എനിക്കറിയാം, സ്നേഹത്തിന്റെ ഊഷ്മളത ,മറ്റുള്ളവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യല്‍ തുടങ്ങി ഒട്ടനവധി ഗുണങ്ങളുണ്ടായിരുന്നു അവനു, ..ഒരു പക്ഷെ സാഹചര്യങ്ങളാവം അവനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്...പക്ഷെ ഇനി അവനുമായി സംസാരിക്കാന്‍ പോലും ഞാന്‍ അശക്തനാണ്, ഇനിയൊരിക്കലും ഒരു പ്രൊഫൈലില്‍ കൂടി പോലും കണ്ടു മുട്ടേണ്ടി വരല്ലേ എന്നു ഞാനാശിക്കുന്നു....ദൈവം അവനെ അനുഗ്രഹിക്കട്ടെ , എല്ലാ നമയുമുണ്ടാകട്ടെ കാരണം ഒരിക്കല്‍ അവന്‍ എന്റെ എല്ലാമായിരുന്നുവല്ലൊ.............




നിങ്ങളുടെ തേജന്‍ നായര്‍