Ind disable

Wednesday, August 4, 2010

കൂടൊഴിയുന്ന പറവകള്‍


വിഷ്ണു


അപൂര്‍ണമായവ എപ്പോഴും പൂര്‍ണത തേടി കൊണ്ടിരിക്കുന്നു.
അതുകൊണ്ടാണ് സ്വവര്‍ഗാനുരാഗികള്‍ ആയ പുരുഷന്മാര്‍
പക്ഷികള്‍ കൂട് ഒഴിഞ്ഞു പോകുന്നത് പോലെ
ഒരു പുരുഷനില്‍ നിന്ന് മറ്റൊന്നിലേക്കു
അറിഞ്ഞും അറിയാതെയും കൂട് മാറ്റം നടത്തുന്നത്. 

ഒരിക്കലും കടലില്‍ ഒഴുകി എത്താന്‍ ആകാത്ത നദികളെ പോലെ ആണ് അവര്‍. 

പാതി വഴിയില്‍ വരണ്ടു, നിറം മങ്ങി, നനവുകള്‍ അറ്റ്, വിളറി പോകുന്ന നദികള്‍. മാധ്യമങ്ങളും ഇന്റര്‍നെറ്റും നിയമങ്ങളും നല്‍കുന്ന താല്‍ക്കാലിക സംരക്ഷണത്തില്‍
യുവത്വം നിങ്ങള്‍ കടന്നു പോയേക്കാം.

ജീവിതം അവിടെ അവസാനിക്കുകയില്ല.
മധ്യവയസ്കനായി, മങ്ങിയ കവിളുകളും, മൃദുത്വം മാഞ്ഞു പോയ ശരീരവും,
പ്രകാശം പോയ കണ്ണുകളുമായി കടന്നു പോകുന്ന നിന്നെ
അന്ന് മറ്റൊരു പുരുഷനും പ്രണയിക്കുകയില്ല.

അനശ്വര പ്രണയത്തെ കുറിച്ച് നിന്നോട് പറഞ്ഞവര്‍
അത് കവിതകള്‍ ആയിരുന്നു എന്ന് മറുപടി പറയും.
സ്വവര്‍ഗാനുരാഗം ബാഹ്യസൌന്ദര്യം മാത്രം ആശ്രയിച്ചിരിക്കുന്നു.
അല്ലന്നു നിങ്ങള്‍ എന്നോട് വാദിചേക്കാം,
എങ്കില്‍, നിങ്ങളില്‍ എത്ര പേര്‍ വിരൂപനായ ഒരു ആണ്‍കുട്ടിയെ പ്രേമിച്ചിട്ടുണ്ട്?

വികലാംഗന്‍ ആയ ഒരാളെ?
ഇല്ല, അതുണ്ടാവില്ല,
അനശ്വര പ്രണയം പോലും...
നിന്റെ തൂവലുകള്‍ ഇതാ കൊഴിയുകയാണ്,
നിന്റെ ചുണ്ടുകളുടെ നിറവും, ശബ്ദത്തിന്റെ മാധുര്യവും,
നിനക്ക് നഷ്ടപ്പെടുകയാണ്.

കാലത്തിന്റെ തികവില്‍ നീ ശപിക്കപ്പെട്ടവന്‍ ആയിരുന്നു എന്ന്
അവര്‍ നിന്നോട് പറയും.
നിന്റെ രാജവാഴ്ചക്കാലത്ത് നിന്നോട് ഒപ്പം നിന്റെ കിടക്ക പങ്കിട്ട ഒരാള്‍ പോലും
അന്ന് നിനക്ക് ഒരു നായുടെ പരിഗണന പോലും നല്‍കുകയില്ല.