Ind disable

Tuesday, May 25, 2010

സ്വവര്‍ഗ്ഗാനുരാഗിയായ രാജകുമാരന്‍


His Highness മാനവേന്ദ്രസിംങ് ഗോയല്‍

ഭാരതത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന രാജകുമാരനാണ് 
ശ്രീ. മാനവേന്ദ്രസിംങ് ഗോയല്‍. ഗുജറാത്തിലെ 'രാജപിപ്പള ഗോയല്‍ ' രാജവംശത്തിലെ യുവരാജാവായ ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖല എല്‍.ജി.ബി.ടി (Lesbian, Gay, Bisexual, Transgender) ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണമാണ്. ചെറുപ്പത്തില്‍ രാജ കുടുംബത്തിന്റെ കര്‍ശനമായ ചിട്ടവട്ടങ്ങളില്‍ കഴിഞ്ഞു കൂടേണ്ടി വന്ന മാനവേന്ദ്ര സിംങിന് തിരിച്ചറിവെത്തുന്നതിനു മുന്‍പ് വിവാഹിതനാവേണ്ടിയും വന്നു, എന്നാല്‍ വെറും പതിനാറുമാസം മാത്രം നീണ്ട ദാമ്പത്യജീവിതത്തിന് വിരാമമിട്ടു കൊണ്ട് മാനവേന്ദ്ര സിംങ് തന്റെ സ്വവര്‍ഗ്ഗാനുരാഗം സമൂഹത്തിനു മുന്‍പാകെ വെളിപ്പെടുത്തി. സമൂഹത്തിന്റെ ശകാരങ്ങളും, ആക്ഷേപങ്ങളും വക വയ്ക്കാതെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായി 'ലക്ഷ്യ' എന്ന പേരില്‍ ഒരു പൊതു വേദി രൂപവല്‍ക്കരിച്ചു.  തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഇദ്ദേഹം, തന്റെ നാട്ടില്‍ ജൈവകൃഷിയിലധിഷ്ടിതമായ കാര്‍ഷിക വിപ്ലവത്തിനു തുടക്കം കുറിക്കുകയുണ്ടായി. നല്ലൊരു സംഗീതജ്ഞന്‍ കൂടിയായ മാനവേന്ദ്ര സിംങ് വിവിധ മേഖലകളില്‍ വ്യാപരിക്കുമ്പോളും HIV / AIDS ബോധവത്കരണ പ്രവൃത്തനങ്ങള്‍ക്കാണ്  മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. ആഗോള ദൃശ്യ മാധ്യമ രംഗത്തെ അതികായയായ വിന്‍ഫ്രിയയുടെ ടി.വി പരിപാടിയിലൂടെ തന്റെ വീക്ഷണങ്ങള്‍ ലോകവുമായി പങ്കുവെച്ച ഈ രാജകുമാരന്റെ പ്രയത്നങ്ങളെ ഇന്ത്യന്‍ സിവില്‍ സമൂഹവും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവഗണനയിലാണ്ടു കിടന്ന ഒരു ജന സമൂഹത്തിന് തികച്ചും ആശാദായകം തന്നെ.

Saturday, May 22, 2010

വെറുതെ ...


നഗരക്കാഴ്ചകള്‍ അവനു വളരെ ഇഷ്ടമായിരുന്നു. പക്ഷെ നാട്ടിന്‍പുറത്തല്ല അവന്‍ ജനിച്ചത്. നഗരത്തിന്റെ ഒരു കോണില്‍, ഗ്രാമത്തിന്റെ തുടിപ്പുകള്‍ ഇനിയും അവശേഷിക്കുന്ന ഒരിടം. കായലിനോടു ചേര്‍ന്നുള്ള നടപ്പാതയിലൂടെ നീങ്ങുമ്പോള്‍ എന്തോ ഒരു ശൂന്യത അവനു അനുഭവപ്പെട്ടു. തന്റെ കൂട്ടുകാരന്റെ മൃദുല കരസ്പര്‍ശം, അവന്റെ നനുനനത്ത കവിളുകള്‍, കൂടെ കൂടെയുള്ള അവന്റെ ചിരി.

ഇന്റര്‍നെറ്റിന്റെ മോഹവലയങ്ങളില്‍ അവനും അകപ്പെട്ടു പോയി. പക്ഷെ ആ വലയ്ക്കുള്ളില്‍ നിന്നാണു അവനു തന്റെ കൂട്ടുകാരനെക്കിട്ടിയത്. കൊച്ചു കൊച്ചു സന്ദേശങ്ങള്‍ അവര്‍ ആദ്യം കൈമാറി. പിന്നെ പുലരുവോളം സംസാരം തുടങ്ങി. നേരില്‍ കാണാന്‍ തുടങ്ങി. മനസ്സും ശരീരവും പങ്കു വെച്ചു. എല്ലാം വളരെപ്പെട്ടെന്ന്‍ സംഭവിച്ചു.

പതുക്കെ പതുക്കെ അവന്‍ തന്നില്‍ നിന്നും അകലുന്നതു പോലെ തോന്നി. ഫോണിലൂടെയുള്ള സംസാരം കുറഞ്ഞു. പല തവണ അവനോട് അതിന്റെ കാരണം ചോദിച്ചു. ഒന്നിനും ഒരു ഉത്തരമില്ല. പിന്നെ പിന്നെ അവന്റെ മൊബൈല്‍ ശബ്ദിക്കാതെയായി. നേരില്‍ കാണാതായി. അവന്റെ ഹൃദയം നീറിപ്പുകയുകയായിരുന്നു. കവിളുകള്‍ എപ്പോഴും നനഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു, 


"നാളെ എന്റെ വിവാഹമാണ്, നീ എന്നോട് ക്ഷമിക്കണം".

നിശ്ചല്‍

Saturday, May 15, 2010

വിധി



ആഘോഷങ്ങളുടെ ഒടുവില്‍ അവര്‍ രണ്ടു പേരും തനിച്ചായി. വിരസമായ കുറേ നിമിഷങ്ങള്‍ .. അതു പിന്നെ മണിക്കൂറുകളായി. അവന്‍ പതുക്കെ നിദ്രയിലേക്ക് പോയി. അവളുടെ മിഴികള്‍ നനയുന്നുണ്ടായിരുന്നു.


ആദ്യരാത്രിയുടെ അവശതകളുള്ള ഒരു മണവാട്ടിയെപ്പോലെ അവള്‍ എഴുനേറ്റു. അവന്‍ അപ്പോഴും പുതപ്പിനുള്ളില്‍ തന്നെ. ആരെയോ കനവു കണ്ടുറങ്ങുന്നതു പോലെ..!
"നവീന്‍ ഇതു വരെ എഴുനേറ്റില്ലേ?" 
മുറിയിലേക്ക് എത്തി നോക്കിയ അമ്മ രാധികയോട് ചോദിച്ചു.
 ഒരു കപ്പു ചൂടു ചായയുമായി രാധിക നവീനിന്റെ അരികിലേക്ക് പോയി.
"സോറി ഇന്നലെ വല്ലാത്ത ക്ഷീണമായിരുന്നു അതു കൊണ്ടാ" അവന്‍ മുഴുമിപ്പിച്ചില്ല, നാണത്തോടെ അവനെ നോക്കി രാധിക പുഞ്ചിരിച്ചു. ഓരോ ദിവസത്തിന്റേയും ആരംഭത്തില്‍ അവന്‍ ഇതെ പല്ലവി പലപ്പോഴായി ആവര്‍ത്തിച്ചു. അവളുടെ ചുണ്ടുകളില്‍ നിന്നും പുഞ്ചിരി മാഞ്ഞു പോയി, കണ്ണുകള്‍ നനയാന്‍ തുടങ്ങി..പിന്നെ പിന്നെ അവന്‍ ഒന്നും പറയാറില്ല. അവള്‍ ഒന്നും ചോദിക്കാറുമില്ല.


"ഇതെന്റെ ഫ്രണ്ട് മിഥുന്‍" 
അധികം സംസാരിക്കാത്ത ഒരു നാണം കുണുങ്ങിപ്പയ്യന്‍. അവള്‍ അവനെ വേണ്ട വിധം സല്‍ക്കരിച്ചു. രാത്രികളില്‍ നവീന്‍ ആരോടോ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ നീളും ആ സംസാരം. അവള്‍ അതൊന്നും സാരമാക്കിയില്ല.


"നീ വരുന്നില്ലേ?"
"ഇല്ല നിങ്ങള്‍ പോയി വരു, തീരെ സുഖം തോന്നുന്നില്ല".
അമ്മയും രാധികയും കുടുംബ വീട്ടിലേക്ക് അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോയി..
"അമ്മേ ഞാന്‍ പെട്ടെന്ന്‍ തിരിച്ചു പോകം ഏട്ടനു നല്ല സുഖമില്ലെന്നല്ലേ പറഞ്ഞത്"
പെട്ടെന്നുണ്ടായ ഒരു ഉത്പ്രേരണയാലെന്ന വണ്ണം അവള്‍ വീട്ടിലേക്ക് മടങ്ങി.


വീടു തുറന്നു കിടന്നിരുന്നു. അവള്‍ അകത്തേക്ക് കയറി. അവിടെ പരസ്പരം പുണര്‍ന്നു കിടന്നുറങ്ങുന്ന ഭര്‍ത്താവിനേയും കൂട്ടുകാരനേയും കണ്ട് അവള്‍ സ്തബ്ധയായി നിന്നു പോയി. സ്ഥലകാല ബോധം വന്നപ്പോള്‍ അവള്‍ പതിയെ പടിയിറങ്ങി. ഒന്നും അറിയാത്തതു പോലെ.


"വിവാഹം എങ്ങനുണ്ടായിരുന്നു?" 
രാധിക വീടിനകത്തേക്ക് പോയി. ഒരു കപ്പു ചായയുമായി അവള്‍ അവന്റെ അടുത്തേക്ക് വന്നു.

"സോറി രാധികേ നമ്മള്‍ക്കു പിരിയാം".


ഈ കഥ നമുക്കായി സമര്‍പ്പിച്ചത്


നിശ്ചല്‍

Monday, May 10, 2010

അഭയം


നീറിപ്പുകയുന്ന മനസ്സുമായി അവന്‍ കുന്നു കയറാന്‍ തുടങ്ങി, പ്രാണനിലധികം സ്നേഹിച്ചിരുന്നവന്‍ തന്നെ ഉപേക്ഷിച്ചെന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ അവന്‍ കുന്നിന്‍ മുകളിലെ മരച്ചുവട്ടില്‍ സ്വ രക്തം ചീന്തി നിദ്രയിലാണ്ടു. കാലം കടന്നു പോയി അവന്റെ ചോരത്തുള്ളികള്‍ വീണിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള പുഷ്പങ്ങള്‍ വളര്‍ന്നു പൊന്തി, അവന്റെ സന്നിധിയിലെത്തുന്ന സ്വവര്‍ഗ്ഗ പ്രണയികള്‍ പിരിയാതെയായി, അവനെ തേടിയെത്തുന്ന വ്രണിത ഹൃദയങ്ങള്‍ക്ക് അത്താണിയായി അവന്റെ സ്മാരകമുണര്‍ന്നു, ഒടുവില്‍ അവന്റെ പഴയ കമിതാവും ആ സന്നിധിയില്‍ അഭയം തേടിയെത്തി.

Saturday, May 8, 2010

പൂവാലന്‍



അന്നും പതിവുപോലെ അയാള്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി, ശരീരമാസകലം പെര്‍ഫ്യൂം പൂശി മുണ്ടുടുത്ത ശേഷം, മുണ്ടിനു മുന്‍പിലെ മുഴ പുറത്തുകാണാവുന്ന വിധത്തില്‍ ഇറക്കം കുറഞ്ഞ പ്രിന്റഡ് ഷര്‍ട്ട് ധരിച്ചു കണ്ണാടിയില്‍ അടിമുടി നോക്കി തൃപ്തിപ്പെട്ടതിനു ശേഷം അയാള്‍ മുറി പൂട്ടി നഗരത്തിലെ തിരക്കിലേക്കിറങ്ങി.




        ബസ് സ്റ്റോപ്പിലെത്തിയ അയാള്‍ ചുറ്റും കണ്ണോടിച്ചു, മനസ്സിനിണങ്ങിയ ആരും കണ്ണില്‍ തടയാതിരുന്നതു മൂലം കുറച്ചു കൂടി മുന്‍പോട്ട് നീങ്ങി അടുത്ത സ്റ്റോപ്പിലെത്തി അവിടെ പെണ്ണുങ്ങളുടെ ബഹളം, അയാള്‍ വീണ്ടും മുന്‍പോട്ട് നീങ്ങി, അവിടെ തൊട്ടു മുന്‍പിലെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ,ബഞ്ചില്‍ ഒറ്റക്കിരുന്ന്‍ തന്റെ കയ്യിലെ മാഗസീന്‍ അലക്ഷ്യമായി മറിച്ചു കൊണ്ടിരിക്കുന്ന യുവാവിലേക്ക് അയാളുടെ കണ്ണുകള്‍ നീങ്ങി, പച്ച ടീഷര്‍ട്ടും ക്രീം കളര്‍ ജീന്‍സും വേഷം,ഒത്ത ശരീരവും ഒതുങ്ങിയ മുഖവും, ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ മുഴച്ചു നില്‍ക്കുന്ന ജീന്‍സിന്റെ നാഭീ ദേശത്തേക്ക്കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ അടുത്തുള്ള തൂണില്‍ ചാരിനിന്ന്‍ മുണ്ടിനു പുറത്തു കൂടി തന്റെ തുടുപ്പില്‍ തലോടാന്‍ തുടങ്ങി, ഇടയ്ക്കെപ്പോഴോ ഇരുവരുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു, ജീന്‍സ് ധാരി ശ്രദ്ധിക്കുന്നുണ്ടെന്ന്‍ കണ്ട അയാള്‍ തന്റെ ചുണ്ടുകള്‍ മെല്ലെ വക്രിച്ചു കാണിച്ചു, ഈ സമയം ജീന്‍സ്ധാരി തന്റെ മൊബൈലിലൂടെ ആരോടൊ ശബ്ദം താഴ്ത്തി സംസാരിച്ചത് അയാള്‍ ശ്രദ്ധിച്ചില്ല, ഒന്നു മെല്ലെ വിസിലടിച്ച് ശബ്ദമുണ്ടാക്കം എന്നു കരുതിയ അയാള്‍ക്ക് തന്റെ അരികിലേക്ക് നടന്നടുക്കുന്ന ബലിഷ്ഠകായരെ കണ്ടപ്പോള്‍ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.




           നിയമപാലകരുടെ കാതു പൊളിക്കുന്ന അസഭ്യവര്‍ഷത്തിനിടയില്‍ പൂവാലന്‍, ജീപ്പില്‍ കുനിഞ്ഞിരിക്കുമ്പോള്‍, ജീന്‍സ്ധാരി നഗരത്തിലെ പാര്‍ക്കിലേക്ക് നീങ്ങുകയായിരുന്നു.

Tuesday, May 4, 2010

സായാഹ്നം (കൊച്ചു കഥ)

ഉച്ചവെയിലിന്റെ പത്തി മടങ്ങിയ ഒരു സായാഹ്നം, പതിവുപോലെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുജേഷ് മാഷ്, മാഷെന്നത് സ്കൂളില്‍ അയാളെ കുട്ടികള്‍ വിളിക്കുന്ന പേരാണ്, ഗ്രാമത്തിലെ സ്കൂളിലെ അദ്ധ്യാപകനാണയാള്‍ മുപ്പതോടടുത്ത പ്രായം, കറുത്ത കരയുള്ള മുണ്ടും, പച്ച ഫുള്‍സ്ലീവ് ഷര്‍ട്ടും വേഷം, നെറ്റിയില്‍ മാഞ്ഞുതുടങ്ങിയ ചന്ദനക്കുറി, ഗ്രാമീണ സൌന്ദര്യമുള്ള ഒരാള്‍. മുണ്ട് മടക്കികുത്തി ആറ്റിന്‍ കരയിലൂടെ അയാള്‍ വേഗം വീട്ടിലേക്ക് നടന്നു.


ആറ്റുവക്കത്തേക്ക് വരുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വാഗണ്‍ ആര്‍ ആണ് ആദ്യം അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്, ദൃഷ്ടി തിരിച്ചപ്പോള്‍ കണ്ടു തനിക്കഭിമുഖമായി നടന്നു വരുന്ന യുവാവിനെ, ഒത്ത ഉയരം ഭംഗിയായി ഷര്‍ട്ട് ഇന്‍സേര്‍ട്ട്ചെയ്തിരിക്കുന്നു, തുടുത്ത മുഖവും, മീശയാല്‍ പാതി മറഞ്ഞ ചുണ്ടുകളും,അയാള്‍ അടുത്തു വന്നതും ,പാന്റിനു മുന്‍പിലെ മുഴുപ്പിലേക്ക് സുജേഷിന്റെ നോട്ടം ഇടറി വീണു, അതു ശ്രദ്ധിച്ചിട്ടെന്ന വണ്ണം അയാള്‍ വിഷാദം കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം സുജേഷിനെ കടന്ന്‍ മുന്‍പോട്ടു നീങ്ങി, ഒരു നഷ്ടബോധത്തോടെ നെടുവീര്‍പ്പിട്ടു കൊണ്ട് സുജേഷ് മാഷ് തിരക്കിട്ട് നടക്കുമ്പോള്‍ അയാള്‍ തല ചെരിച്ച് മാഷിന്റെ രോമാവൃതമായ കാലുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.