നഗരക്കാഴ്ചകള്‍ അവനു വളരെ ഇഷ്ടമായിരുന്നു. പക്ഷെ നാട്ടിന്‍പുറത്തല്ല അവന്‍ ജനിച്ചത്. നഗരത്തിന്റെ ഒരു കോണില്‍, ഗ്രാമത്തിന്റെ തുടിപ്പുകള്‍ ഇനിയും അവശേഷിക്കുന്ന ഒരിടം. കായലിനോടു ചേര്‍ന്നുള്ള നടപ്പാതയിലൂടെ നീങ്ങുമ്പോള്‍ എന്തോ ഒരു ശൂന്യത അവനു അനുഭവപ്പെട്ടു. തന്റെ കൂട്ടുകാരന്റെ മൃദുല കരസ്പര്‍ശം, അവന്റെ നനുനനത്ത കവിളുകള്‍, കൂടെ കൂടെയുള്ള അവന്റെ ചിരി.
ഇന്റര്‍നെറ്റിന്റെ മോഹവലയങ്ങളില്‍ അവനും അകപ്പെട്ടു പോയി. പക്ഷെ ആ വലയ്ക്കുള്ളില്‍ നിന്നാണു അവനു തന്റെ കൂട്ടുകാരനെക്കിട്ടിയത്. കൊച്ചു കൊച്ചു സന്ദേശങ്ങള്‍ അവര്‍ ആദ്യം കൈമാറി. പിന്നെ പുലരുവോളം സംസാരം തുടങ്ങി. നേരില്‍ കാണാന്‍ തുടങ്ങി. മനസ്സും ശരീരവും പങ്കു വെച്ചു. എല്ലാം വളരെപ്പെട്ടെന്ന്‍ സംഭവിച്ചു.
പതുക്കെ പതുക്കെ അവന്‍ തന്നില്‍ നിന്നും അകലുന്നതു പോലെ തോന്നി. ഫോണിലൂടെയുള്ള സംസാരം കുറഞ്ഞു. പല തവണ അവനോട് അതിന്റെ കാരണം ചോദിച്ചു. ഒന്നിനും ഒരു ഉത്തരമില്ല. പിന്നെ പിന്നെ അവന്റെ മൊബൈല്‍ ശബ്ദിക്കാതെയായി. നേരില്‍ കാണാതായി. അവന്റെ ഹൃദയം നീറിപ്പുകയുകയായിരുന്നു. കവിളുകള്‍ എപ്പോഴും നനഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു,
"നാളെ എന്റെ വിവാഹമാണ്, നീ എന്നോട് ക്ഷമിക്കണം".
നിശ്ചല്‍
ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു നിശ്ചല്‍...
ReplyDelete