Saturday, May 8, 2010
പൂവാലന്‍
അന്നും പതിവുപോലെ അയാള്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി, ശരീരമാസകലം പെര്‍ഫ്യൂം പൂശി മുണ്ടുടുത്ത ശേഷം, മുണ്ടിനു മുന്‍പിലെ മുഴ പുറത്തുകാണാവുന്ന വിധത്തില്‍ ഇറക്കം കുറഞ്ഞ പ്രിന്റഡ് ഷര്‍ട്ട് ധരിച്ചു കണ്ണാടിയില്‍ അടിമുടി നോക്കി തൃപ്തിപ്പെട്ടതിനു ശേഷം അയാള്‍ മുറി പൂട്ടി നഗരത്തിലെ തിരക്കിലേക്കിറങ്ങി.
ബസ് സ്റ്റോപ്പിലെത്തിയ അയാള്‍ ചുറ്റും കണ്ണോടിച്ചു, മനസ്സിനിണങ്ങിയ ആരും കണ്ണില്‍ തടയാതിരുന്നതു മൂലം കുറച്ചു കൂടി മുന്‍പോട്ട് നീങ്ങി അടുത്ത സ്റ്റോപ്പിലെത്തി അവിടെ പെണ്ണുങ്ങളുടെ ബഹളം, അയാള്‍ വീണ്ടും മുന്‍പോട്ട് നീങ്ങി, അവിടെ തൊട്ടു മുന്‍പിലെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ,ബഞ്ചില്‍ ഒറ്റക്കിരുന്ന്‍ തന്റെ കയ്യിലെ മാഗസീന്‍ അലക്ഷ്യമായി മറിച്ചു കൊണ്ടിരിക്കുന്ന യുവാവിലേക്ക് അയാളുടെ കണ്ണുകള്‍ നീങ്ങി, പച്ച ടീഷര്‍ട്ടും ക്രീം കളര്‍ ജീന്‍സും വേഷം,ഒത്ത ശരീരവും ഒതുങ്ങിയ മുഖവും, ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ മുഴച്ചു നില്‍ക്കുന്ന ജീന്‍സിന്റെ നാഭീ ദേശത്തേക്ക്കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ അടുത്തുള്ള തൂണില്‍ ചാരിനിന്ന്‍ മുണ്ടിനു പുറത്തു കൂടി തന്റെ തുടുപ്പില്‍ തലോടാന്‍ തുടങ്ങി, ഇടയ്ക്കെപ്പോഴോ ഇരുവരുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു, ജീന്‍സ് ധാരി ശ്രദ്ധിക്കുന്നുണ്ടെന്ന്‍ കണ്ട അയാള്‍ തന്റെ ചുണ്ടുകള്‍ മെല്ലെ വക്രിച്ചു കാണിച്ചു, ഈ സമയം ജീന്‍സ്ധാരി തന്റെ മൊബൈലിലൂടെ ആരോടൊ ശബ്ദം താഴ്ത്തി സംസാരിച്ചത് അയാള്‍ ശ്രദ്ധിച്ചില്ല, ഒന്നു മെല്ലെ വിസിലടിച്ച് ശബ്ദമുണ്ടാക്കം എന്നു കരുതിയ അയാള്‍ക്ക് തന്റെ അരികിലേക്ക് നടന്നടുക്കുന്ന ബലിഷ്ഠകായരെ കണ്ടപ്പോള്‍ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
നിയമപാലകരുടെ കാതു പൊളിക്കുന്ന അസഭ്യവര്‍ഷത്തിനിടയില്‍ പൂവാലന്‍, ജീപ്പില്‍ കുനിഞ്ഞിരിക്കുമ്പോള്‍, ജീന്‍സ്ധാരി നഗരത്തിലെ പാര്‍ക്കിലേക്ക് നീങ്ങുകയായിരുന്നു.
Subscribe to:
Post Comments (Atom)
nice story, don't know whether to feel sorry for his misfortune or to feel sorry for his recklessness
ReplyDelete