Tuesday, May 25, 2010
സ്വവര്‍ഗ്ഗാനുരാഗിയായ രാജകുമാരന്‍
ഭാരതത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന രാജകുമാരനാണ്
ശ്രീ. മാനവേന്ദ്രസിംങ് ഗോയല്‍. ഗുജറാത്തിലെ 'രാജപിപ്പള ഗോയല്‍ ' രാജവംശത്തിലെ യുവരാജാവായ ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖല എല്‍.ജി.ബി.ടി (Lesbian, Gay, Bisexual, Transgender) ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണമാണ്. ചെറുപ്പത്തില്‍ രാജ കുടുംബത്തിന്റെ കര്‍ശനമായ ചിട്ടവട്ടങ്ങളില്‍ കഴിഞ്ഞു കൂടേണ്ടി വന്ന മാനവേന്ദ്ര സിംങിന് തിരിച്ചറിവെത്തുന്നതിനു മുന്‍പ് വിവാഹിതനാവേണ്ടിയും വന്നു, എന്നാല്‍ വെറും പതിനാറുമാസം മാത്രം നീണ്ട ദാമ്പത്യജീവിതത്തിന് വിരാമമിട്ടു കൊണ്ട് മാനവേന്ദ്ര സിംങ് തന്റെ സ്വവര്‍ഗ്ഗാനുരാഗം സമൂഹത്തിനു മുന്‍പാകെ വെളിപ്പെടുത്തി. സമൂഹത്തിന്റെ ശകാരങ്ങളും, ആക്ഷേപങ്ങളും വക വയ്ക്കാതെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായി 'ലക്ഷ്യ' എന്ന പേരില്‍ ഒരു പൊതു വേദി രൂപവല്‍ക്കരിച്ചു. തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഇദ്ദേഹം, തന്റെ നാട്ടില്‍ ജൈവകൃഷിയിലധിഷ്ടിതമായ കാര്‍ഷിക വിപ്ലവത്തിനു തുടക്കം കുറിക്കുകയുണ്ടായി. നല്ലൊരു സംഗീതജ്ഞന്‍ കൂടിയായ മാനവേന്ദ്ര സിംങ് വിവിധ മേഖലകളില്‍ വ്യാപരിക്കുമ്പോളും HIV / AIDS ബോധവത്കരണ പ്രവൃത്തനങ്ങള്‍ക്കാണ് മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. ആഗോള ദൃശ്യ മാധ്യമ രംഗത്തെ അതികായയായ വിന്‍ഫ്രിയയുടെ ടി.വി പരിപാടിയിലൂടെ തന്റെ വീക്ഷണങ്ങള്‍ ലോകവുമായി പങ്കുവെച്ച ഈ രാജകുമാരന്റെ പ്രയത്നങ്ങളെ ഇന്ത്യന്‍ സിവില്‍ സമൂഹവും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവഗണനയിലാണ്ടു കിടന്ന ഒരു ജന സമൂഹത്തിന് തികച്ചും ആശാദായകം തന്നെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചാലും