Ind disable

Thursday, December 1, 2011

പേഴ്സ്

ശ്രീമോന്‍

 
“നീ ഇതിനിയും കളഞ്ഞില്ലേ?”

അമ്മയുടെ ചോദ്യം കേട്ട് അവന്‍ ആ പേഴ്സ് എടുത്തു അതു കൈയ്യില്‍ പിടിച്ച് എന്തൊക്കെയോ ആലോചിച്സിരുന്നു. 
“ എന്താടാ എന്താ പറ്റിയത്” 
അതു ചോദിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ആശ്ചര്യമോ, അലോസരമോ !
“ഒന്നൂല“
അവന്‍ പുറത്തേക്കിറങ്ങി നടന്നു. പേഴ്സ് കൈയ്യിലുണ്ട് വെറുതെ ഒരിക്കല്‍ക്കൂടി അതു തുറന്ന് നോക്കി. ഇരുപതോ, ഇരുപത്തിയഞ്ചോ കൊടുത്ത് വാങ്ങിയതാണ് അതിനുള്ളിലെ കീറത്തുണിയില്‍ ദ്വാരങ്ങള്‍ വീണിട്ട് നാളേറെയായി. പുറമേയുള്ള റെക്സിനും കീറിയിരിക്കുന്നു. അതിനടിയിലെ പച്ചക്കടലാസില്‍ ‘ബാറ്റ’ എന്നെഴുതിയ പരസ്യം ഇപ്പോള്‍ നിറമിളകി വായിക്കാന്‍ പറ്റാത്ത അവസ്ഥയായി.
“പേഴ്സ് ഉണ്ടാക്കാന്‍ ചെരിപ്പ് പൊതിഞ്ഞ പേപ്പര്‍ മാത്രമേ കിട്ടിയുള്ളോ ഇവന്മാര്‍ക്ക്?” 
അവന്‍ അറിയാതെ പരിതപിച്ചു 
“മൂന്നു ദിവസമേ ആയുള്ളൂ പുതിയ പേഴ്സ് വാങ്ങിയിട്ട്, എന്നിട്ടും എന്താ ഈ കീറിപ്പറിഞ്ഞ പഴഞ്ചന്‍ പേഴ്സ് കളയാന്‍ തോന്നാത്തത്”
പാര്‍ക്കില്‍ നിന്നും മടങ്ങുമ്പോള്‍ മഴയത്ത നനഞ്ഞതാ പറ്റിയത്. 
“എന്തായാലും ഇതിനി ഉപയോഗിക്കാന്‍ പറ്റില്ല, ഛേ ബാഗില്‍ വെച്ചാ മതിയായിരുന്നു”
വീണ്ടും സ്വയം പഴിപറഞ്ഞ് കൊണ്ട് അവന്‍ അത് കളയാന്‍ കയ്യുയര്‍ത്തി.  പിന്നെ എന്തോ പിറുപിറുത്ത് കൊണ്ട് അത് കളയാതെ മുന്നോട്ട് നടന്നു. 
ഇരുപത് രൂപ വിലയുള്ള പഴഞ്ചന്‍ പേഴ്സ് മാത്രമല്ല ആ മഴയില്‍ നഷ്ടമായത്. പേഴ്സിന്റെ പുറം ചട്ടയിലെ ബാറ്റ സ്റ്റിക്കറില്‍ നിന്നും നിറമിളകി ജീന്‍സിന്റെ പോക്കറ്റില്‍ മുഴുവന്‍ പച്ച നിറം പടര്‍ന്നു. ബൈക്ക് ഓടിക്കുകയായിരുന്നതിനാല്‍ ജീന്‍സിന്റെ ഇരു വശത്തേക്കുമാണ് നിരം പടര്‍ന്നത്. ഉള്ളിലെ വെള്ള ഷഡ്ഡിയില്‍ പോലും പച്ച പാടുകള്‍ വീണു. പഴ്സിനുള്ളിലെ നോട്ടുകള്‍ പൂര്‍ണ്ണമായും നശിച്ചു. അവ മാറ്റി മേടിക്കാന്‍ ഏട്ടന്‍ ബാങ്കില്‍ പോയിരുന്നു. ഒരു അഞ്ചു രൂപ മാത്രം കൊണ്ടു പോയില്ല അത് അവന്‍ ഒരു ദിവസം മുഴുവന്‍ പരീക്ഷണാര്‍ത്ഥം വെള്ളത്തില്‍ ഇട്ടു വെച്ചു. എന്നിട്ടും നോട്ടിലെ പച്ച നിറം ഇളകിയിട്ടില്ല. 
“ഇത്രയൊക്കെയായിട്ടും എന്താ ഇത് കളയാന്‍ തോന്നാത്തത്?” അവര്‍ ഓര്‍ത്തു
എന്തായിരുന്നു അന്നു ശരിക്കും നഷ്ടമായത്?
പേഴ്സോ, ജീന്‍സോ, വെളുത്ത ഷഡ്ഡിയോ അതോ അഞ്ചു രൂപാ നോട്ടോ.

1 comment:

  1. samshayam enthu avanu avante jatti aanu nashtam aayathu

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചാലും