ഉത്തമൻ
വൈകുന്നേരം 4 മണി.
മൊബൈൽ ഫോണിൽ സംഭാഷണം അവസാനിപ്പിച്ചതും അവന് ഒന്ന് ഉറക്കെക്കരയണമെന്നു തോന്നി.. നിൽക്കാനും ഇരിക്കാനും സമ്മതിക്കാത്ത ഒരു തരം വെപ്രാളം അവന്റെ ഹൃദയത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു. അടക്കാനാവാത്ത ദുഖത്തിന്റെ ഒടുവിൽ അവൻ മരിക്കാനുറച്ചു...തിടുക്കത്തിൽ ഒരു ഉൾപ്രേരണയാലെന്ന വണ്ണം..മുറി പൂട്ടി വെളിയിലിറങ്ങി. എങ്ങനെ മരിക്കണം, എപ്പോൾ മരിക്കണം, മരിക്കുന്നതിനു മുൻപ് ആരെയൊക്കെ വിളിക്കണം..പല വിധ ചിന്തകൾ അവനെ മുൻപോട്ടു നീക്കി ഒടുവിൽ ബസ് സ്റ്റോപ് എത്തിച്ചു....നഗരത്തിലേക്കു തന്നെ ടിക്കറ്റ് ഏടുത്തു..ടിക്കറ്റ് തരാൻ വന്ന സുന്ദരനായ കണ്ടക്ടറുടെ നനുത്ത മീശക്കു കീഴെ ഒളിച്ചിരിക്കുന്ന തുടുത്ത ചുണ്ടുകളോ..ഇറുകിയ പാന്റ്സിനുള്ളിൽ ത്രസിച്ചു നിൽകുന്ന നിതംബഭംഗിയോ ഒന്നും ആസ്വദിക്കാനുള്ള മൂഡിലല്ലായിരുന്നിട്ട് കൂടി..ടിക്കറ്റിനായി ചില്ലറ കൈമാറുമ്പോൾ അവൻ അയാളെ നോക്കി പുഞ്ചിരിച്ചു അവൻ തിരിച്ചും. ബസ്സിന്റെ ജനാലയലിലൂടെ വെളിയിലേക്ക് നോക്കിയിരുന്ന അവന്റെ കണ്ണുകൾ ഇടക്കിടെ സജലങ്ങളായി.
5 പി.എം
നഗരത്തിലെ മൈതാനത്തിനു ചുറ്റും വെറുത്തെ പ്രദക്ഷിണം നടത്തുന്ന അവന് ചാറ്റൽ മഴ മുഖത്തടിച്ചപ്പോൾ ഒരു ചായ കുടിക്കണമെന്നു തോന്നി.
ചായ കുടിക്കാൻ പോകുന്ന വഴിയിൽ അവൻ അലോചിച്ചു എങ്ങനെ മരിക്കണം? നഗരാതിർത്തിയിലെ പാലത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്ന ആറ്റിലേക്ക് ചാടണോ???, അതോ ഇരുട്ട് പരന്നിട്ട് റെയിൽ പാളത്തിന് കുറുകേ കിടക്കണോ??? അത്യാവശ്യം നീന്തൾ വശമുള്ളതിനാൽ അവൻ ആറ്റിൽ ചാടാനുള്ള തീരുമാനത്തിൽ നിന്നും പിൻ വാങ്ങി...പിന്നെയുള്ളത് ട്രെയിനാണ്..ചതഞ്ഞരഞ്ഞ് മരിച്ചു കിടക്കുന്ന തന്നെ സങ്കല്പിച്ചപ്പോഴേക്കും അവന് ട്രെയിനിനു മുന്നിൽ ചാടാൻ താത്പര്യമില്ലാതായി...പക്ഷേ മരിച്ചല്ലേ പറ്റു, അലോചന പുരോഗമിക്കുമ്പോഴേക്കും.. അവൻ കോഫീ ബാറിനു മുന്നിലെത്തിയിരുന്നു..ചായയും..പഫ്സും കഴിച്ചു റോഡിലേക്കിറങ്ങിയ അവനെ ഒരു സിനിമ കണ്ടാൽ കൊള്ളാമായിരുന്നുവെന്ന് മസ്തിഷകം ഓർമ്മിപ്പിച്ചു..തമിഴ് പടമാണ്..ശീതികരിച്ച ഹാളിനുള്ളിലെ മൂലക്കുള്ള സീറ്റിൽ അവൻ സ്ഥാനം പിടിച്ചു...
6.05 പി.എം
പടം തുടങ്ങിയിട്ട് അഞ്ചു മിനിറ്റായി അവൻ വെറുതെ മീശയും താടിയും തടവി വിഷമതകളിലേക്ക് ഊളിയിട്ടാലോ എന്ന് അലോചിച്ചപ്പോഴേക്കും അടുത്തിരുന്ന ഒരാളുടെ വിരലുകൾ അവന്റെ തുടയിടുക്കിലേക്ക് നീണ്ടു വന്നിരുന്നു ആദ്യം ഈർഷ്യ തോന്നിയെങ്കിലും..അരണ്ട വെളിച്ചത്തിൽ
വൻ തൊട്ടടുത്തിരിക്കുന്ന ആളിനെ സൂക്ഷിച്ചു നോക്കി..ഏറിയാൽ ഇരുപത്തേഴ് വയസ്സുണ്ടാകും..കുറ്റി മീശയുള്ള, പറ്റെ വെട്ടിയ മുടിയുള്ള ഒരു സുമുഖൻ....എതിർപ്പില്ലെന്നു കാണിക്കാൻ അവൽ കാലുകളകത്തിക്കൊടുത്തു...ഒടുവിൽ അയാളുടെ കൈ അവന്റെ പാന്റിനുള്ളിലേക്ക് ഊളിയിട്ടു.....
9 പി.എം
തന്റെ തീയേറ്റർ സുഹൃത്ത് ക്ഷണിച്ച പ്രകാരം നഗരത്തിലെ അയാളുടെ ഫ്ലാറ്റിലേക്ക് പോകുന്നതിനു മുൻപ് അവൻ മെഡിക്കൽ സ്റ്റോറിൽ കയറിയിരുന്നു...ഫ്ലാറ്റിലെത്തി ഒരുമിച്ച് ആഹാരം കഴിച്ചതിനു ശേഷം അവരിരുവരും കുസൃതികളാരംഭിച്ചു...ബെഡ് റൂമിൽ കനത്തൊരങ്കം നടത്തിയതിനു ശേഷം ഇരുവരും തളർന്നുറങ്ങി.
8 എ.എം
അടുത്ത ദിവസം സ്വന്തം റൂമിലേക്ക് പോകുമ്പോളേക്കും അവന്റെ ഉള്ളിലെ ആത്മഹത്യാ ചിന്ത
അതിന്റെ പാട്ടിനു പോയിരുന്നു....അതോടൊപ്പം അവനും ഒരു പുതിയ മനുഷ്യനാവുകയായിരുന്നു.
കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകൾ വായനക്കാർ സ്വയം കണ്ടെത്തേണ്ടതാകുന്നു.
peru vendaa,,.... athu nammal ooroorutharum thanne..... കൂടുതല് എഴുതു.....
ReplyDeletenalla thamaasha thannee chirichu chirichu vayyaa....thanks for such a beautiful comic blog....keep producing more and more comedies
ReplyDeletethis is what u call '''gays''' .. they cannot love one person forever...they cannot stick to a monogamous relation....they will always go behind another when they see a better person and cheat....everyone is the same,,they say love you in the begining but when they see a more handsome guy they will leave the other and go behind another
ReplyDeletehehe.. sex is a stress reliever ennu kettitundu.. pakshe ithraku pratheekshichilla.. hehe
ReplyDelete